Student Arrested | അധ്യാപികയെ കൊലപ്പെടുത്തിയെന്ന കേസില്‍ 12-ാം ക്ലാസുകാരന് അറസ്റ്റില്‍; വിവാഹിതയായ ടീചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് പൊലീസ്
Jul 4, 2022, 13:24 IST
ലക്നൗ: (www.kvartha.com) അധ്യാപികയെ കൊലപ്പെടുത്തിയെന്ന കേസില്‍ 12-ാം ക്ലാസുകാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വിവാഹിതയായ സ്കൂള്‍ അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അറസ്റ്റിലായ വിദ്യാര്‍ഥിയും കൊല്ലപ്പെട്ട അധ്യാപികയും തമ്മില്‍ വേര്‍പിരിയാനാവാത്ത ബന്ധമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ഈ വിവരം പുറത്തറിയുമെന്ന് ഭയപ്പെട്ട വിദ്യാര്‍ഥി ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചു. മാത്രമല്ല, സഹപാഠികളായ പെണ്‍കുട്ടികളുമായി വിദ്യാര്‍ഥി സംസാരിക്കുന്നത് അധ്യാപികയെ ചൊടിപ്പിച്ചതും കൊലപാതകത്തിന് കാരണമായി.
ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് അധ്യാപിക നിരന്തരം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് അധ്യാപികയെ കൊലപ്പെടുത്താന്‍ വിദ്യാര്‍ഥി തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ ടി-ഷര്‍ട് തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ പി സിങ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.