തുപ്പല്‍ പ്ലാസ്റ്റിക് കൂടിലാക്കി വീടുകളിലേക്ക് എറിഞ്ഞ് കൊവിഡ് ഭീതി പരത്തി; 5 സ്ത്രീകള്‍ അറസ്റ്റില്‍; തുപ്പല്‍ എറിഞ്ഞത് ഭിക്ഷ നല്‍കാതിരുന്ന വീടുകളിലേക്ക്
Apr 15, 2020, 20:29 IST
ജയ്പൂര്‍: (www.kvartha.com 15.04.2020) തുപ്പല്‍ പ്ലാസ്റ്റിക് കൂടിലാക്കി വീടുകളിലേക്ക് എറിഞ്ഞ് കൊവിഡ് ഭീതി പരത്തിയ സംഭവത്തില്‍ അഞ്ചു സ്ത്രീകള്‍ അറസ്റ്റില്‍. ജയ്പൂരിലെ കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നഗരത്തിനടുത്തുള്ള ചേരിയില്‍ താമസിക്കുന്ന മാല, ദുലാരി, ആശ, ചന്ദ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജയിലില്‍ അടച്ചു.
കഴിഞ്ഞ ആഴ്ചയുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു പ്രതികളെ പൊലീസ് കുടുക്കിയത്. തുടര്‍ന്ന് ഈ പ്രദേശമാകെ അണുവിമുക്തമാക്കി. ഭിക്ഷാടനം നടത്തുന്നവരാണ് അറസ്റ്റിലായ സ്ത്രീകള്‍. ഭിക്ഷ നല്‍കാതിരുന്ന വീടുകളിലാണ് ഇവര്‍ തുപ്പല്‍ നിറച്ച കൂടെറിഞ്ഞത്.
സംസ്ഥാനത്തു പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതു കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. അതിനിടെ രാജസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞദിവസം 41 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1046 ആയി. ഇതില്‍ പകുതിയോളം ജയ്പൂരിലാണ്. കഴിഞ്ഞദിവസം 23 പുതിയ കേസുകള്‍ കൂടി ആയതോടെ ജയ്പൂരില്‍ രോഗികള്‍ 476 ആയി.

Keywords: Rajasthan: Five women held for throwing spit bags in Kota houses, Jaipur, News, Local-News, Crime, Criminal Case, Women, Arrested, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.