എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂരില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 29.11.2019) എട്ട് വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. കണ്ണൂര്‍ ചന്ദനാക്കാംപാറയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് പരാതി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥിനികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്. പരാതി ജില്ലാ ശിശു വനിതാ ക്ഷേമ വിഭാഗം പോലീസിന് കൈമാറി. പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തിലെ സ്വകാര്യ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ അടുത്തിടെ സ്‌കൂളിലെ 200ഓളം കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. ഈ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് വന്നത്.

എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂരില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

നേരത്തെയും ഈ അധ്യാപകനെതിരെ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളും പരാതിയുമായി എത്തിയതോടെയാണ് കൗണ്‍സിലിംഗ് നടത്തിയത്. നിരന്തരം അധ്യാപകന്റെ കൈയില്‍ നിന്ന് പീഡനം നേരിട്ടുവെന്നാണ് കുട്ടികള്‍ പറയുന്നത്.

വിഷയത്തില്‍ ശിശു സംരക്ഷണ സമിതി വെള്ളിയാഴ്ച കണ്ണൂര്‍ എസ് പിക്ക് റിപ്പോര്‍ട്ട് കൈമാറും. വെള്ളിയാഴ്ച തന്നെ കേസില്‍ തുടര്‍ നടപടികളും ഉണ്ടാകുമെന്നാണ് കരുതുന്നത്. ലീഗല്‍ അതോറിറ്റി പരാതി പോലീസിന് കൈമാറിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Physical education teacher suspended over abuse allegation by 8 students in Kannur, Molestation, Complaint, Student, Crime, Criminal Case, Police, Suspension, Teacher, News, Local-News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia