Arrested | 'മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടു, ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തു'; യുവതിയുടെ പരാതിയില്‍ യുവാവ് പിടിയില്‍
Jul 30, 2023, 13:33 IST
പത്തനംതിട്ട: (www.kvartha.com) മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് പിടിയില്‍. ഇലവുംതിട്ട സ്വദേശിനിയുടെ പരാതിയില്‍ വിഷ്ണുവാണ് പിടിയിലായത്.
പൊലീസ് പറയുന്നത്: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി വിഷ്ണു സൗഹൃദമായി. കലക്ട്രേറ്റിലെ യു ഡി ക്ലാര്‍ക്കെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. പി എസ് സിയുടെ ബിഫാം റാങ്ക് പട്ടികയിലുളള യുവതിക്ക് വേഗത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് 24 തവണകളായി 1,68,800 രൂപ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലായി ബാങ്ക് അകൗണ്ട് മുഖേനയായിരുന്നു പണം കൈമാറ്റം നടത്തിയത്. എന്നാല്‍ പറഞ്ഞ സമയത്ത് ജോലി കിട്ടിയില്ലെന്ന് മാത്രമല്ല, നിരന്തരം ആശയ വിനിമയം നടത്തിയിരുന്ന ഫോണ്‍ പെട്ടെന്ന് ഒരു നാള്‍ സ്വിച് ഓഫ് ആക്കി.
ഇതോടെ യുവതി തട്ടിപ്പ് സംശയിച്ചെങ്കിലും പരാതി നല്‍കിയില്ല. ഇതിനിടെ, എറണാകുളത്ത് നടത്തിയ ജോലി തട്ടിപ്പില്‍ ഇയാള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഹില്‍പാലസ് പൊലീസ് പിടിയിലായിരുന്നു. വിവരം അറിഞ്ഞതോടെ യുവതി വിഷ്ണുവിനെതിരെ ഇലവുംതിട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
Keywords: Pathanamthitta, News, Kerala, Fraud, Crime, Arrest, Arrested, Pathanamthitta: Man arrested in fraud case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.