റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്റെ ബാഗും മൊബൈലും മോഷ്ടിച്ചതായി പരാതി; സംഭവം സിസിടിവിയില്‍, 2 പേര്‍ പിടിയില്‍
Apr 10, 2022, 17:33 IST
കോഴിക്കോട്: (www.kvartha.com 10.04.2022) വടകര റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്റെ ബാഗും മൊബൈലും മോഷ്ടിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ പിടിയില്‍. നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ആസാദ്, മലപ്പുറം ജില്ലക്കാരനായ റശീദ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്നും പൊലീസ് പറഞ്ഞു.
പ്ലാറ്റ്ഫോം ബെഞ്ചില്‍ ഉറങ്ങുകയായിരുന്ന കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ശിവദാസിന്റെ പോകറ്റില്‍ നിന്ന് ഫോണും അരികിലുണ്ടായ ബാഗും പ്രതികളില്‍ ഒരാള്‍ മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ മറ്റൊരാള്‍ എത്തി ബാഗിലെ സാധനങ്ങള്‍ സഞ്ചിയിലാക്കിയ ശേഷം രണ്ടുപേരും സ്റ്റേഷനില്‍ നിന്ന് ഇറങ്ങി പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ശിവദാസ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്നു പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇരുവരെയും പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
Keywords: Kozhikode, News, Kerala, Arrest, Arrested, Crime, Police, CCTV, Mobile Phone, Complaint, Robbery, Theft, Passenger's bag and mobile phone stolen at the railway station.
Keywords: Kozhikode, News, Kerala, Arrest, Arrested, Crime, Police, CCTV, Mobile Phone, Complaint, Robbery, Theft, Passenger's bag and mobile phone stolen at the railway station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.