Arrested | 'സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് 11കാരിയെ തീയേറ്ററിലെത്തിച്ച് പീഡിപ്പിച്ചു'; സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

 


പാലക്കാട്: (www.kvartha.com) ചിറ്റൂരില്‍ 11കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. രാജഗോപാല്‍ (60) ആണ് അറസ്റ്റിലായത്. വണ്ടിത്താവളം സ്‌കൂള്‍ ബസിലെ ക്ലീനറാണ് രാജഗോപാലന്‍. രണ്ടു മാസമായി ഇതേ ബസിലാണ് പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പെണ്‍കുട്ടിയെ സിനിമയ്ക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞാണ് രാജഗോപാലന്‍ സ്‌കൂളില്‍ നിന്ന് ഇറക്കിയത്. ചിറ്റൂരിലെ കൈരളി തീയേറ്ററിലേക്കാണ് കൊണ്ടു വന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് പീഡിപ്പിച്ചത്. സമീപത്ത് ഇരുന്നയാളുടെ ശ്രദ്ധയില്‍ പെടുകയും ചിറ്റൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

Arrested | 'സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് 11കാരിയെ തീയേറ്ററിലെത്തിച്ച് പീഡിപ്പിച്ചു'; സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

പൊലീസ് തീയേറ്ററിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അച്ഛനോടെന്ന പോലെയുള്ള അടുപ്പാണ് രാജഗോപാലിനോട് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. ഇത് മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ വശത്താക്കിയത്. ഇയാളെ കുറിച്ച് സമാനമായ പരാതികള്‍ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Keywords: Palakkad, News, Kerala, Arrest, Arrested, Complaint, Crime, Molestation, Palakkad: School bus employee arrested for molestation case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia