പട്ടാപ്പകല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ നടുറോഡില്‍വച്ച് കുത്തിക്കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ 22കാരന്‍ അറസ്റ്റില്‍, വിഡിയോ

 



അമരാവതി: (www.kvartha.com 16.08.2021) പട്ടാപ്പകല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ നടുറോഡില്‍വച്ച് കുത്തിക്കൊന്ന കേസില്‍ പ്രതിയായ ശശികൃഷ്ണ(22)യെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനി രമ്യശ്രീ(20) ആണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ നഗരത്തില്‍ ഞായറാഴ്ച പകലായിരുന്നു സംഭവം. കുത്തിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഞായറാഴ്ച, കാകനി റോഡില്‍കൂടി രമ്യശ്രീ നടക്കുമ്പോള്‍ ശശികൃഷ്ണ ബൈകിലെത്തി കയറാന്‍ ആവശ്യപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതു നിഷേധിച്ചപ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രമ്യശ്രീയുടെ കഴുത്തിലും വയറിലും നിര്‍ത്താതെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്രൂരകൃത്യത്തിന് പിന്നാലെ  ശശികൃഷ്ണയും കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.  സി സി ടി വി
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പട്ടാപ്പകല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ നടുറോഡില്‍വച്ച് കുത്തിക്കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ 22കാരന്‍ അറസ്റ്റില്‍, വിഡിയോ


രമ്യശ്രീയും ശശികൃഷ്ണയും ആറു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശശികൃഷ്ണ, ഓടോമൊബീല്‍ കടയിലാണ് ജോലിചെയ്തിരുന്നത്. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അടുത്തിടെ ശശികൃഷ്ണ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി എം സുചരിത പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി, സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. 

Keywords:  News, National, India, Andhra Pradesh, Crime, CCTV, Video, Accused, Arrest, Youth, Police, Ministers, Hospital, On cam: 20-year-old girl student killed in Andhra Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia