ഒന്നരമാസത്തിനിടെ ഗ്രാമത്തില്‍ 6 പേര്‍ മരിച്ചതിന് ദുര്‍മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ക്ക് ക്രൂരമര്‍ദനം; 16 പേര്‍ അറസ്റ്റില്‍
Jul 19, 2021, 12:47 IST
ഭുവനേശ്വര്‍: (www.kvartha.com 19.07.2021) ഗ്രാമത്തില്‍ ആറുപേര്‍ മരിച്ചതിന് ദുര്‍മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഗ്രാമവാസികളുടെ ക്രൂരമര്‍ദനം. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഒന്നരമാസത്തിനിടെ ഗ്രാമത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. ഇതിന് ഉത്തരവാദികള്‍ ഈ കുടുംബമാണെന്ന് ആരോപിച്ചായിരുന്നു മര്‍ദിച്ചത്.
ഗഞ്ചം ജില്ലയിലെ 45കാരനായ ബിമല്‍ നാഹകിനെ ഗ്രാമവാസികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അക്രമം തടയുന്നതിനിടെ ബിമലിന്റെ ഭാര്യയെയും മകനെയും ഗ്രാമവാസികള്‍ മര്‍ദിച്ചു. ആറുപേരുടെ മരണം നടന്നത് നാഹക് ദുര്‍മന്ത്രവാദം നടത്തിയതിനാല്‍ ആണെന്നായിരുന്നു ഗ്രാമവാസികളുടെ വാദം.
മര്‍ദനത്തിന്റെ വിവരംറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൂന്നുപേരെയും ആള്‍കൂട്ടത്തില്‍നിന്ന് രക്ഷപ്പെടുത്തി. പോളസാര കമ്യൂണിറ്റി ഹെല്‍ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പിന്നീട് നാഹകിനെ ബെര്‍ഹംപുരിലെ മെഡികല്‍ കോളജിലേക്ക് മാറ്റി.
സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് ഗഞ്ചം ജില്ലയില്‍ ജൂണ്‍ 19ന് ഒരാളെ ആള്‍കൂട്ടം മര്‍ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.