ഐസിയു ബെഡിന് കോവിഡ് രോഗിയില്‍ നിന്ന് 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം; നഴ്‌സ് അറസ്റ്റില്‍

 


ജയ്പൂര്‍: (www.kvartha.com 09.05.2021) ഐസിയു ബെഡിന് കോവിഡ് രോഗിയില്‍ നിന്ന് 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ നഴ്‌സ് അറസ്റ്റില്‍. രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയാണ് മെട്രോ മാസ് ആശുപത്രിയിലെ നഴ്‌സായ അശോക് കുമാര്‍ ഗുജ്ജാര്‍ ആണ് അറസ്റ്റിലായത്. 

രാജസ്ഥാന്‍ ആരോഗ്യസര്‍വകലാശാലയില്‍ കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക ചികിത്സ സംവിധാനത്തില്‍ ഐസിയു ബെഡ് സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞതായിരുന്നു കൈക്കൂലി ചോദിച്ചതെന്ന് ഡിജിപി ബി എല്‍ സോണി പറഞ്ഞു. 95,000 രൂപ പരാതിക്കാരന്‍ നഴ്‌സിന് നല്‍കി. 23,000 രൂപ കൂടി പരാതിക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയാണ് നഴ്‌സ് അറസ്റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിജിപി അറിയിച്ചു.

ഐസിയു ബെഡിന് കോവിഡ് രോഗിയില്‍ നിന്ന് 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവം; നഴ്‌സ് അറസ്റ്റില്‍



Keywords:  Jaipur, News, National, Arrest, Nurse, Police, Crime, Patient, Treatment, Nurse Takes Bribe To Arrange ICU Bed For Covid Patient In Jaipur, Arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia