പോലീസ് ജീപ്പിനുള്ളില്‍ കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ പോലീസുകാരന്‍ അറസ്റ്റില്‍

 


നോയിഡ: പോലീസ് ജീപ്പിനുള്ളില്‍ രണ്ട് കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ പോലീസുകാരനെ നോയിഡയില്‍ അറസ്റ്റുചെയ്തു. നോയിഡ സെക്ടര്‍ 39ലെ പോലീസ് കോണ്‍സ്റ്റബിള്‍ ജ്ഞാന്‍ സിംഗാണ് അറസ്റ്റിലായത്. എസ്.എസ്.പിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്.

ഞായറാഴ്ച രാത്രി സഹപ്രവര്‍ത്തകരായ രണ്ട് പോലീസുകാര്‍ക്കൊപ്പം പട്രോളിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിലയിലാണ് സംഭവം. സദര്‍പൂര്‍ കോളനിയിലെ പഴയസാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ കുട്ടികളെ കണ്ടതോടെ പോലീസ് ജീപ്പ് നിറുത്തി. ജ്ഞാന്‍ സിംഗിനൊപ്പമുണ്ടായിരുന്ന രണ്ടുപേരും കടയിലേയ്ക്ക് കയറി കുട്ടികളോട് ജീപ്പിനകത്തേയ്ക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ജീപ്പില്‍ വെച്ച് ജ്ഞാന്‍ സിംഗ് കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

പോലീസ് ജീപ്പിനുള്ളില്‍ കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ പോലീസുകാരന്‍ അറസ്റ്റില്‍പിറ്റേന്ന് തിങ്കളാഴ്ച കുട്ടികള്‍ മാതാപിതാക്കളോട് സംഭവം വിശദീകരിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുകയും എസ്.എസ്.പിക്ക് പരാതി നല്‍കുകയുമായിരുന്നു. ജ്ഞാന്‍ സിംഗ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടത്.

SUMMARY: Noida: A police constable Gyan Singh attached to Sector 39 of Noida police has been arrested on charge of sexually assaulting two kids, who used to collect scrap from garbage, inside his PCR jeep on Sunday.

Keywords: National, Crime, Sexual assault, Gyan Singh, Police constable, Arrest, Scrap shop,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia