Arrested | കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട; ഒരു കോടിയിലേറെ രൂപയുടെ കറന്‍സിയുമായി തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍
Aug 1, 2023, 15:40 IST
ഇരിട്ടി: (www.kvartha.com) കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ കടത്തിയ ഒരു കോടി 12 ലക്ഷം രൂപ പിടിച്ചെടുത്തു. തമിഴ്‌നാട് സ്വദേശികളായ സെന്തില്‍കുമാര്‍(42) പളനി(42) വിഷ്ണു(20) ആര്‍ മുത്തു (42) സുധലി മുത്തു (38) എന്നിവരാണ് അറസ്റ്റിലായത്. ബെംഗ്‌ളൂറില്‍ നിന്ന് തലശേരിയിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ പണം അരയില്‍ കെട്ടിവച്ച നിലയിലായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.
എക്‌സൈസിന്റെ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ചെ രണ്ടേ മുക്കാലിനാണ് കൂട്ടുപുഴചെക് പോസ്റ്റില്‍ കുഴല്‍പണം സഹിതം ഇവര്‍ പിടിയിലായത്. കെ എല്‍ 51 എ എ 1445 ബസില്‍ സംശയം തോന്നി എക്സൈസ് സംഘം യാത്രക്കാരെ പരിശോധിക്കുകയായിരുന്നു.
തിരൂരിലെ സ്വര്‍ണവ്യാപാരിക്ക് നല്‍കാനാണ് കൊണ്ടുപോകുന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. എന്നാല്‍ പിടിയിലായവര്‍ക്ക് ഇതിന് മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എക്സൈസ് പറയുന്നത്.
Keywords: News, Kerala, Kannur, Crime, Arrest, Arrested, Natives of Tamil Nadu arrested with currency worth one crore rupees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.