നന്ദകുമാര്‍ ചോദിക്കുന്നു; കാന്‍സര്‍ സെന്ററിലേക്ക് വരേണ്ട 98.3 കോടി എവിടെപ്പോയി
Sep 20, 2012, 12:33 IST
T.P Nandakumar |
ഈ പണം ഉപയോഗിച്ച് തലശ്ശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന പേരില്‍ ഒരു ഹോസ്പിറ്റല്‍ തുടങ്ങാന്‍ അന്നത്തെ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന പിണറായി വിജയന് പ്രത്യേക താല്പര്യം എടുത്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അഞ്ചുകോടി രൂപ സര്‍കാര്‍ തന്നെ മുതല്‍ മുടക്കി. കേരള മുഖ്യമന്ത്രി ചെയര്മാനായിക്കൊണ്ടാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിച്ചത്.
കല്യാണം കഴിക്കുമ്പോള്‍ ഭാര്യയോടൊപ്പം കുട്ടിയെ സൗജന്യം എന്നു പറഞ്ഞപോലെ 375 കോടി രൂപ നഷ്ടപ്പെടുത്തിയ എസ്എന്‍സി ലാവ്ലിന് കരാറില്‍ ലഭിച്ച സൗജന്യമാണ് മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള 98.3 കോടി രൂപ വാഗ്ദാനം. ഇന്ത്യയില്‍ ഇത്തരത്തില്‍ വിദേശ സഹായം ലഭിക്കുമ്പോള്‍ എഫ്സിആര്‍എ പ്രകാരം ഇന്ത്യാ ഗവണ്മെന്റ് പ്രത്യേക അനുമതി നല്‍കണം. അങ്ങനെ അനുമതി നല്‍കിയതിന്റെ ഫലമായി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ തലശ്ശേരിയിലുള്ള എസ്ബിഐയുടെ ബ്രാഞ്ചിലെ പ്രത്യേക അക്കൗണ്ടിലേക്ക് മാത്രമേ പണം അയക്കാവൂ എന്ന നിബന്ധന ഉണ്ടാക്കി.
എന്നാല്‍, മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഈ അക്കൗണ്ടില്‍ 500 രൂപ മാത്രമാണ് ഡെപ്പോസിറ്റായിട്ടുള്ളത്. അതാകട്ടെ അക്കൗണ്ട് തുടങ്ങാന്‍ വേണ്ടി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഇന്‍വെസ്റ്റ് ചെയ്തതാണ്. അതല്ലാതെ ഒരു രൂപ പോലും ഈ അക്കൗണ്ടിലേക്ക് വന്നില്ല. അപ്പോള്‍ ഈ തുക എവിടെപ്പോയി. ഇതിന്റെ അന്വേഷണത്തില്‍ നിന്നാണ് എസ്എന്‍സി ലാവ്ലിനുമായി കരാര്‍ ഉണ്ടാക്കിയപ്പോള്‍ പിണറായി വിജയന് ബോധപൂര്‍വ്വം ഒരു ബൈന്റിങ്ങ് എഗ്രിമെന്റ് ഉള്‍പ്പെടുത്തിയിരുന്നില്ല. വെറും കടലാസില്‍ ഒരു എംഒയു ഒപ്പിട്ടു. ഈ കാരണത്താല്‍ തന്നെ എസ്എന്‍സി ലാവ്ലിനും പിണറായി വിജയനും ഗൂഢാലോചന നടത്തി തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണ ചുമതല നടത്തിയ ടെക്നിക്കാലിയ എന്ന ചെന്നൈയിലുള്ള സ്ഥാപനത്തിന് ഒരു ടെണ്ടര്‍ പോലും വിളിക്കാതെ നിയമവിരുദ്ധമായാണ് കരാര്‍ നല്‍കിയിട്ടുള്ളതെന്ന് കണ്ടെത്തിയത്.
മാത്രമല്ല, ടെക്നിക്കാലിയയിലേക്ക് എഫ്സിആര്‍എ ലംഘനം നടത്തി നിയമവിരുദ്ധമായി വന്നു എന്ന് പറയുന്ന പന്ത്രണ്ടരക്കോടിയില്‍ വെറും എട്ടു കോടി രൂപയാണ് ചെലവാക്കിയിട്ടുള്ളത് എന്നു പറയുന്നത്. ഈ എട്ടുകോടി രൂപ എങ്ങനെ ചെലവ് ചെയ്തു എന്നതിന് കണക്കുകള്‍ ഒന്നും ഇല്ല. 98.3 കോടി രൂപ എസ്എന്‍സി ലാവ്ലിന് കമ്പനി നല്കി കഴിഞ്ഞു എന്ന് മന്ത്രിയായ ആര്യാടന് മുഹമ്മദിന് കനേഡിയന്‍ ഹൈ കമ്മീഷണര്‍ കത്തുവഴി അറിയിച്ചിട്ടുണ്ട്. ഈ തുക എവിടെപ്പോയി?
ടെണ്ടര്‍ വിളിക്കാതെ കരാര്‍ കൊടുത്ത കാര്യവും അതേപോലെ ബാക്കി തുക എവിടെ പോയി എന്ന കാര്യത്തെക്കുറിച്ചും സിബിഐ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ അന്വേഷണം നടത്തി ചേര്‍ത്തിട്ടില്ല. ഇത് വളരെ ഗുരുതരമായ കുറ്റമാണെന്നിരിക്കെ സിബിഐക്ക് വന്ന ഈ പിഴവില്‍ അന്വേഷണം നടത്തി ആ കാര്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സിബിഐ കോടതിയില്‍ ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇതേകാര്യം തന്നെയാണ് ഇഎംഎസ് സാംസ്കാരിക വേദിയും അഡ്വ. കെ.പി.രാമചന്ദ്രന് മുഖാന്തിരം ഉന്നയിച്ചിട്ടുള്ളത്.
ഈ കാര്യം സിബിഐ കോടതിയില്‍ ശക്തമായി ക്രൈം ചീഫ് എഡിറ്റര്‍ ഉന്നയിച്ചപ്പോള്‍ അതിനെതിരെ സിബിഐ പ്രോസിക്യൂട്ടര്‍ക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ വിട്ടുപോയ കാര്യങ്ങള്‍ക്ക് എതിരെയാണ് തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ചീഫ് എഡിറ്റര്‍ സിബിഐ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്.
Keywords: Thiruvananthapuram, Lavalin-case, Cancer Centre, Thalassery, Pinarayi vijayan, Amount, CBI, Court, Crime, SNC Lavalin, Tender, T.P Nandakumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.