'സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി രക്തത്തില്‍ കുളിച്ച് കിടക്കുന്ന 32 കാരി'; മുംബൈയില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവതി ക്രൂര പീഡനത്തിനിരയായതായി പൊലീസ്, ആരോഗ്യനില ഗുരുതരം
Sep 11, 2021, 10:23 IST
മുംബൈ: (www.kvartha.com 11.09.2021) നിര്‍ത്തിയിട്ട ടെംപോ വാഹനത്തിനുള്ളില്‍ യുവതി ക്രൂര പീഡനത്തിനിരയായതായി പൊലീസ്. 32കാരിയായ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായും പൊലീസ് പറഞ്ഞു. കണ്ടെത്തുമ്പോള്‍ രക്തത്തില്‍ മുങ്ങി ഗുരുതരാവസ്ഥയിലായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു.
മുംബൈയിലെ സാക്കിനാക്കയിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. പ്രതിയായ മോഹന്‍ ചൗഹാനെ (45) അറസ്റ്റ് ചെയ്തയായി പൊലീസ് വ്യക്തമാക്കി.
സാക്കിനാക്ക ഖൈറാനി റോഡില്‍ യുവാവ് യുവതിയെ മര്‍ദിക്കുന്നുവെന്ന വിവരം വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് കണ്ട്രോള് റൂമില്‍ ലഭിക്കുന്നത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെയാണ് കണ്ടെത്തിയത്. വാഹനത്തിനുള്ളിലും നിറയെ രക്തക്കറ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.