Crime | 'മോഷ്ടാക്കള്‍ വായില്‍ ടേപ് ഒട്ടിച്ചു, കൈകള്‍ ബന്ധിച്ചു'; 70 കാരിക്ക് ദാരുണാന്ത്യം; ഭര്‍ത്താവിന് പരുക്ക്
Aug 14, 2023, 19:45 IST
മുംബൈ: (www.kvartha.com) അപാര്ട്മെന്റില് അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ വായില്‍ ടേപ് ഒട്ടിക്കുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 70 കാരിയായ വയോധിക മരിക്കുകയും ഭര്‍ത്താവിന് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ദക്ഷിണ മുംബൈയിലെ യൂസുഫ് മന്‍സില്‍ ബില്‍ഡിങില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടാക്കള്‍ അപഹ
75 വയസുകാരനായ മദന്‍ മോഹന്‍ അഗര്‍വാളും 70 വയസുകാരിയായ ഭാര്യ സുരേഖ അഗര്‍വാളും മാത്രം താമസിച്ചിരുന്ന വീട്ടിലാണ് മൂന്ന് പേര് അടങ്ങിയ മോഷ്ടാക്കളുടെ സംഘം എത്തിയത്. രാവിലെ ആറ് മണിയോടെ ഇരുവരും പ്രഭാത നടത്തത്തിന് പോകാനിറങ്ങുമ്പോഴാണ് മോഷ്ടാക്കള്‍ വീട്ടിനകത്തേക്ക് കയറിയത്. 'തുടര്‍ന്ന് ഇരുവരുടെയും വായില്‍ ടേപ് ഒട്ടിച്ച ശേഷം കൈയും കാലും കെട്ടിയിട്ടു. പിന്നീട് സ്വര്‍ണവും മറ്റു സാധനങ്ങളുമായി മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു', ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അനങ്ങാന്‍ സാധിക്കാത്ത അവസ്ഥിയിലായിരുന്നെങ്കിലും ഭര്‍ത്താവ് ഇഴഞ്ഞു നീങ്ങി വാതിലിന് അടുത്തെത്തി അലാം ബടണ് അമര്‍ത്തിയതോടെയാണ് ഹൗസിങ് സൊസൈറ്റി അധികൃതര്‍ വിവരമറിഞ്ഞ് ഓടിയെത്തിയത്. അപ്പോഴേക്കും സുരേഖ അഗര്‍വാള്‍ അബോധാവസ്ഥയിലായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി മോഷ്ടാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: Thief, Flat, Couple, Gold, Watch, Money, Fond, Dead, Incident, South Mumbai, Morning Walk, House, News, Malayalam News, Mumbai News, Mumbai: 70-year-old woman killed by robbers. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.