കാണാതായ 7 വയസുകാരിയുടെ മൃതദേഹം കരിമ്പ് പാടത്തുനിന്ന് കണ്ടെത്തി; തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്
Dec 26, 2021, 16:29 IST
ലക്‌നൗ: (www.kvartha.com 26.12.2021) ഉത്തര്‍പ്രദേശില്‍ കാണാതായ ഏഴുവയസുകാരിയുടെ മൃതദേഹം കരിമ്പ് പാടത്തുനിന്ന് കണ്ടെത്തി. യുപിയിലെ മൊറാദാബാദിലാണ് സംഭവം. നാലുദിവസം മുമ്പ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 22ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ബുധനാഴ്ച വൈകിട്ട് തന്നെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നും രണ്ടുകിലോമീറ്റര്‍ അകലെയുള്ള കരിമ്പ് വയലിലാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ടെം നടത്തിയതായും അതില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതായി തെളിഞ്ഞതായും പൊലീസ് അഡീഷനല്‍ സൂപ്രണ്ട് വിദ്യ സാഗര്‍ മിശ്ര പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Keywords: Lucknow, News, National, Police, Missing, Girl, Crime, Minor girl's dead body found in field
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.