ഏഴുവയസുകാരിയെ 15കാരന്‍ ബലാല്‍സംഗം ചെയ്തു

 


വിശാഖപട്ടണം: ഏഴുവയസുകാരിയെ അയല്‍ വാസിയായ പതിനഞ്ചുകാരന്‍ ബലാല്‍സംഗത്തിനിരയാക്കി. ആന്ധ്രപ്രദേശിലെ ഭീമുനിപട്ടണത്തിലാണ് സംഭവം. മാതാപിതാക്കളുടെ പരാതിയെതുടര്‍ന്ന് പ്രതിയെ പോലീസ് പിടികൂടി. പെണ്‍കുട്ടിയെ വിശാഖപട്ടണത്തിലെ കിംഗ് ജോര്‍ജ്ജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഏഴുവയസുകാരിയെ 15കാരന്‍ ബലാല്‍സംഗം ചെയ്തുകഴിഞ്ഞ ദിവസം രാത്രി വീട്ടിലേയ്ക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി പ്രതി വിളിച്ചുകൊണ്ടുവരികയായിരുന്നു. വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ പ്രതി മര്‍ദ്ദിച്ചു. പിന്നീട് ബലാല്‍സംഗത്തിനിരയാക്കി.
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് മാതാപിതാക്കളോട് സംഭവങ്ങള്‍ വിശദീകരിച്ചു. മാതാപിതാക്കള്‍ ഉടനെ പ്രതിയെ അന്വേഷിച്ചെത്തിയെങ്കിലും അയാള്‍ കടന്നുകളഞ്ഞിരുന്നു. തുടര്‍ന്നാണ് പോലിസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും ചെയ്തു.
SUMMARY: Visakhapatnam: A seven-year-old girl was allegedly raped by a 15-year-old boy at Yeguvapeta in Bheemunipatnam town in the district, police said.
Keywords: National, Crime, Rape, Minor, Andra Pradesh,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia