കരമന കൂടത്തില്‍ കുടുംബത്തിലെ മരണങ്ങള്‍; 15 വര്‍ഷത്തിനിടെ ഉണ്ടായ ഏഴ് മരണങ്ങളിലെയും ദുരൂഹത നീക്കാന്‍ പ്രത്യേക അന്വേഷണസംഘം; ബന്ധുക്കളെന്ന് അവകാശപ്പെട്ടവരെ ചോദ്യം ചെയ്യും; സ്വത്ത് കൈമാറ്റവും അന്വേഷിക്കും
Oct 27, 2019, 11:54 IST
തിരുവനന്തപുരം: (www.kvartha.com 27.10.2019) തിരുവനന്തപുരം കരമനയിലെ കൂടത്തില്‍ ഗോപിനാഥന്‍ നായരുടെ കുടുംബത്തില്‍ 15 വര്‍ഷത്തിനിടെ ഉണ്ടായ ഏഴ് മരണങ്ങളിലെ ദുരൂഹത നീക്കാന്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തും. ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ള ദുരൂഹ മരണങ്ങളിലും സ്വത്ത് കേസിലുമാണ് വിശദമായ അന്വേഷണം നടത്തുക. ദുരൂഹ മരണങ്ങള്‍ നടന്ന കൂടത്തില്‍ കുടുംബത്തിന്റെ സ്വത്ത് തിട്ടപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. ഇതിനായി റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കും. സ്വത്ത് തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വ്യക്തത വരുത്തി അന്വേഷണം മുന്നോട്ട് കൊണ്ടുപോകും. ബന്ധുക്കളെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെയും അന്വേഷണ വിധേയമായി ആദ്യഘട്ടത്തില്‍ തന്നെ ചോദ്യം ചെയ്യും.
കൂടത്തായി മാതൃകയില്‍ കൊലപാതകപരമ്പര നടന്നതായാണ് അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നത്. 30 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ കരമന, കാലടി കുളത്തറയില്‍ കൂടത്തില്‍ (ഉമാമന്ദിരം) തറവാട്ടിലെ ഏഴുപേരുടെ മരണത്തിലാണ് ദുരൂഹത. കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയ ബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരങ്ങളായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍, വേലുപ്പിള്ളയുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവരുടെ മരണമാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പ്രസന്നകുമാരി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിപ്രകാരമാണു പോലീസ് കേസെടുത്തത്.
ജയമാധവന്റെ മരണശേഷം ബന്ധുക്കളെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുക. കേസ് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം ഡിസിപി ക്രൈം മുഹമ്മദ് ആരിഫാണ് ഇക്കാര്യം ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അന്വേഷണം കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Death, Crime, Police, Case, Court, Court Order, Investigates, Murder, mass death in karamana koodathil family; special team for investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.