നടിയെ ആക്രമിച്ച കേസ്; മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തി; ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ പ്രധാന സാക്ഷിയായ താരത്തിന്റെ മൊഴി നിര്‍ണായകം

 


കൊച്ചി: (www.kvartha.com 27.02.2020) നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവാര്യര്‍ കോടതിയിലെത്തി. അഡീഷണല്‍ സ്‌പെഷല്‍ സെഷന്‍സ് കോടതിയാണ് മഞ്ജുവിനെ വ്യാഴാഴ്ച വിസ്തരിക്കുക. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും.

നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

 നടിയെ ആക്രമിച്ച കേസ്; മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ കോടതിയിലെത്തി; ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ പ്രധാന സാക്ഷിയായ താരത്തിന്റെ മൊഴി നിര്‍ണായകം

സിദ്ദിഖ് , ബിന്ദു പണിക്കര്‍ എന്നിവരെയും വ്യാഴാഴ്ച കോടതി വിസ്തരിക്കും. യുവനടിക്ക് പിന്തുണയുമായി കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലാണ് മഞ്ജു ആദ്യമായി ഗൂഢാലോചന ആരോപിച്ചത്. മഞ്ജു ഇക്കാര്യം കോടതിയില്‍ ആവര്‍ത്തിക്കുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

ദിലീപും കാവ്യാമാധവനും തമ്മിലെ ബന്ധം ആക്രമത്തിനിരയായ നടി മഞ് ജുവാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. സംയുക്താവര്‍മ, ഗീതു മോഹന്‍ദാസ്, ശ്രീകുമാര്‍ മേനോന്‍ എന്നിവരെയും വരും ദിവസങ്ങളില്‍ വിസ്തരിക്കും.

Keywords:  Manju Warrier will be cross-examined on Thursday in actress attack case, Manju Warrier, Dileep, Cinema, Actor, Actress, Conspiracy, Trending, Court, Allegation, attack, Crime, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia