Arrested | 'സ്വപ്‌നം കണ്ടത് അവിഹിതം; നട്ടപ്പാതിരയ്ക്ക് ഭാര്യയെ കത്തിയെടുത്ത് കുത്തി പരിക്കേല്‍പിച്ച് ഭര്‍ത്താവ്'; അറസ്റ്റ്
Sep 22, 2022, 15:41 IST
ബ്രസീലിയ: (www.kvartha.com) മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും ചിലപ്പോള്‍ ചിലര്‍ ഭാവനയില്‍ ഊഹിച്ചെടുത്ത് ഉള്ളതാണെന്ന് ഫലിപ്പിക്കുന്നത്. അത്തരത്തില്‍ ഭാര്യയ്ക്ക് അവിഹിതബന്ധമുള്ളതായി സ്വപ്നം കണ്ട ഭര്‍ത്താവ് പാതിരാത്രി അവളെ കത്തിയെടുത്ത് കുത്തി പരിക്കേല്‍പിച്ചതായി പൊലീസ്. ആഗസ്ത് ഒമ്പതിന് ബ്രസീലിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റിലെ പ്ലാനാല്‍റ്റിനയിലാണ് അമ്പരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഭാര്യയെ കഴുത്തിലും കൈകളിലും കുത്തിയെന്ന പരാതിയില്‍ 37 -കാരനെ അഞ്ച് ആഴ്ചകള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 37 കാരന്‍ ഒരു ദിവസം രാത്രി ഭര്‍ത്താവ് ഭാര്യയ്ക്ക് അവിഹിത ബന്ധമുള്ളതായി സ്വപ്നം കാണുകയായിരുന്നു. പാതിരാത്രി ആയിരുന്നു സമയം. അയാള്‍ പിന്നീട് സ്വപ്നത്തെ കുറിച്ച് ഭാര്യയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ അത് അയാളുടെ വെറും തോന്നലാണെന്നും താന്‍ അത്തരത്തിലുള്ള ഒരു കാര്യവും ചെയ്തിട്ടില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞ് ഭാര്യ കിടന്നുറങ്ങുകയും ചെയ്തു. എന്നാല്‍, ഭര്‍ത്താവ് ആ സ്വപ്നത്തെ കുറിച്ച് തന്നെ ആലോചിച്ച് തല പുണ്ണാക്കുകയായിരുന്നു.
ഒടുവില്‍ ദേഷ്യം സഹിക്കാനാവാതെ അയാള്‍ കത്തി എടുത്ത് ഭാര്യയെ കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പല തവണ കയ്യിലും കഴുത്തിലും ഒക്കെ ആയി കുത്തേറ്റ സ്ത്രീ ഒടുവില്‍ ഒരുവിധത്തില്‍ അയാളുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെടുകയും ആശുപത്രിയില്‍ എത്തുകയുമായിരുന്നു. ഇതിനിടെ പ്രതി സ്ഥലത്ത് നിന്നും മുങ്ങിയെങ്കിലും പിന്നീട് പൊലീസിന്റെ വലയിലായതോടെ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഇതിന് മുമ്പും ഗാര്‍ഹികപീഡനം നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.