മുത്തച്ഛനെ കൊലപ്പെടുത്തിയെന്ന് മകന്‍ ആരോപിച്ചതിന് പിന്നാലെ പിതാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
Mar 23, 2022, 07:41 IST
കനൗജ്: (www.kvartha.com 23.03.2022) മുത്തച്ഛനെ കൊലപ്പെടുത്തിയെന്ന് മകന്‍ ആരോപിച്ചതിന് പിന്നാലെ പിതാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. രാംകുമാര്‍ എന്നയാളാണ് മരിച്ചത്.
പിതാവായ പുട്ടിലാലിനെ കൊന്നത് താനാണെന്ന് മകന്‍ ധ്രുവ് ആരോപിച്ചതിനെ തുടര്‍ന്ന് രാംകുമാര്‍ അസ്വസ്ഥനായിരുന്നുവെന്നും രാം കുമാറും മകന്‍ ധ്രുവും തമ്മിലുള്ള വഴക്കില്‍ ഇടപെട്ട പുട്ടിലാല്‍ മരിക്കുകയായിരുന്നെന്നും ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്‍ റിപോര്‍ട് ചെയ്യുന്നു. ഇരുവരെയും സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രാംകുമാര്‍ കുഴിക്കാനുള്ള ഉപകരണം ഉപയോഗിച്ച് പുട്ടിലാലിനെ ഇടിച്ചതായും പത്രം പറയുന്നു.
ഹോളി ദിവസം നടന്ന സംഭവത്തിന് ശേഷം, തന്റെ മുത്തച്ഛന്‍ പുട്ടിലാലിനെ അച്ഛന്‍ രാം കുമാര്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ധ്രുവ് പൊലീസില്‍ പരാതി നല്‍കി. അതിന് ശേഷം രാംകുമാറിന്റെ ഭാര്യയും തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കുടുംബാംഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടുവെന്നാണ് റിപോര്‍ട്.
ഹോളിയുടെ അന്ന് ഇന്‍ദര്‍ഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുരവദനെ ഗ്രാമത്തില്‍ രാം കുമാറും മകനും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വഴക്കില്‍ പുട്ടിലാല്‍ ഇടപെട്ടപ്പോള്‍, കുഴി എടുക്കുന്ന ഉപകരണം (ഖുര്‍പി) കൊണ്ട് രാംകുമാാര്‍ ഇടിച്ചത് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതായും പൊലീസ് പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.