Conviction | പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞ 24കാരന് 2 വര്‍ഷം തടവ് ശിക്ഷ

 
Man gets 2-year jail for holding girl’s hand and saying ‘I love you’, Mumbai, India, POCSO Act, Child, Minor Girl.

Representational Image generated by Meta AI

മുംബൈയിൽ പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ വിധി; യുവാവിന് രണ്ട് വർഷം തടവ്

മുംബൈ (Mumbai): പതിനാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ (Minor Girl) പ്രണയിക്കാന്‍ ശ്രമിച്ച 24 കാരനായ ഒരു യുവാവിന് (Youth) രണ്ട് വര്‍ഷം തടവ് (Imprisonment) ശിക്ഷ വിധിച്ചു. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് (Special POCSO Court) ഈ വിധി പ്രസ്താവിച്ചത്. ക്രിമിനല്‍ നിയമപ്രകാരമാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്. അതേസമയം യുവാവിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്താന്‍ കോടതി തയാറായില്ല.

2019-ല്‍ നടന്ന ഈ സംഭവത്തില്‍, പെണ്‍കുട്ടി വീടിനടുത്തുള്ള കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം പ്രതിയായ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ഥന നടത്തിയെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് ഭയന്ന പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വിവരം പറഞ്ഞുവെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. അന്ന് പ്രതിയായ യുവാവിന് 19 വയസ്സായിരുന്നു. 

പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി യുവാവ് പറഞ്ഞ വാക്കുകള്‍ കുട്ടിയുടെ മാനത്തെ ഹനിക്കുന്നതാണെന്ന് ശിക്ഷ വിധിച്ച പോക്‌സോ കോടതി ജഡ്ജി അശ്വിനി ലോഖണ്ഡെ നിരീക്ഷിച്ചു. സംഭവം ചോദിക്കാന്‍ പോയ പെണ്‍കുട്ടിയുടെ അമ്മയെ 'നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോളൂ' എന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയെന്നും ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia