മനോദൗര്‍ബല്യമുള്ള ആളിനൊപ്പം തുടര്‍ജീവിതം സാധ്യമാകില്ല; ഭര്‍ത്താവിനെ തള്ളിയിട്ട് കഴുത്തില്‍ പുതപ്പ് മുറുക്കി കൊലപ്പെടുത്തി; ഭാര്യ കസ്റ്റഡിയില്‍
May 19, 2021, 13:40 IST
കുമരനല്ലൂര്‍ (പാലക്കാട്): (www.kvartha.com 19.05.2021) മനോദൗര്‍ബല്യമുള്ള ആളിനൊപ്പം തുടര്‍ജീവിതം സാധ്യമാകില്ലെന്ന് കണ്ട് ഭര്‍ത്താവിനെ തള്ളിയിട്ട് കഴുത്തില്‍ പുതപ്പ് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ കസ്റ്റഡിയില്‍.
മലമല്‍ക്കാവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തിയ മനോദൗര്‍ബല്യമുള്ള പുളിക്കല്‍ സിദ്ദീഖി (58)ന്റെ മരണമാണ് കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ ഫാത്വിമയെ(45) ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണു പുളിക്കല്‍ സിദ്ദീഖ് മരിച്ച വിവരം വീട്ടുകാര്‍ നാട്ടുകാരെ അറിയിച്ചത്.
തുടര്‍ന്ന് സംസ്‌കാരച്ചടങ്ങുകള്‍ക്ക് ബന്ധുക്കള്‍ കാട്ടിയ തിടുക്കം നാട്ടുകാരില്‍ സംശയമുണ്ടാക്കി. തുടര്‍ന്നു തൃത്താല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഖബറടക്കം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും മൃതദേഹം പാലക്കാട്ടെത്തിച്ച് പോസ്റ്റ്‌മോര്‍ടം നടത്തുകയും ചെയ്തു. കഴുത്തില്‍ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തി.
തുടര്‍ന്ന് രാത്രി തന്നെ ഷൊര്‍ണൂര്‍ ഡിവൈഎസ്പി ഹരിദാസ്, തൃത്താല ഇന്‍സ്‌പെക്ടര്‍ സികെ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മലമല്‍ക്കാവിലെത്തി ഫാത്വിമയെ ചോദ്യം ചെയ്യുകയും ഇവര്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഫാത്വിമയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മനോദൗര്‍ബല്യമുള്ള ഭര്‍ത്താവുമൊത്തു തുടര്‍ജീവിതം സാധ്യമാകാത്തതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.
സിദ്ദീഖിനെ വീടിന്റെ മുന്‍വശത്തു കിടത്താന്‍ പലതവണ ശ്രമിച്ചിട്ടും അനുസരിക്കാതെ തിണ്ണയില്‍ കയറി നിന്നപ്പോള്‍ താഴെ തള്ളിയിട്ടു കൈകൊണ്ടു മുഖം പൊത്തി കഴുത്തില്‍ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണു ഫാത്വിമ നല്‍കിയ മൊഴി. പുതപ്പ് വീടിനു സമീപത്തു നിന്നു കണ്ടെടുത്തു. എന്നാല്‍, മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്കു ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.
Keywords: Man found dead in house, Palakkad, News, Local News, Killed, Crime, Criminal Case, Custody, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.