Killed | മലപ്പുറത്ത് വീട്ടമ്മ മരിച്ച നിലയില്‍; തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുകമ്പികൊണ്ട് അടിച്ച് കൊന്നതാണെന്ന് സംശയം
Jul 21, 2023, 09:01 IST
മലപ്പുറം: (www.kvartha.com) പൊന്നാനിയില്‍ വീട്ടമ്മ ഭര്‍ത്താവിന്റെ അടിയേറ്റ് മരിച്ചതായി പൊലീസ്. ജെഎം റോഡിന് സമീപം വാലിപ്പറമ്പില്‍ ആലിങ്ങല്‍ സുലൈഖയാണ് (36) തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് തിരൂര്‍ കൂട്ടായി സ്വദേശി യൂനുസ് കോയ (40) കടന്നുകളഞ്ഞതായി പ്രദേശവാസികള്‍ പറഞ്ഞു.
കുളി കഴിഞ്ഞ് ശുചിമുറിയില്‍ നിന്നിറങ്ങി വരുന്ന സമയത്ത് പതുങ്ങിയിരുന്ന് സുലൈഖയെ, തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലത്തുവീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണ് വിവരം.
കഴിഞ്ഞ ദിവസമാണ് യൂനുസ് കോയ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് അവധിക്കുവന്നത്. ഇയാളുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. മക്കള്‍: ഫിദ, അബു താഹിര്‍, അബു സഹദ്.
Keywords: News, Kerala, Kerala-News, Crime, Crime-News, Malappuram, Killed, Housewife, Husband, Ponnani, Malappuram: Man killed woman at Ponnani.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.