Rigorous Imprisonment | കൊട്ടിയൂരില്‍ മധ്യവയസ്‌കനെ ആസിഡൊഴിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസ്; 2 പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്

 


കൊട്ടിയൂര്‍: (www.kvartha.com) ജീപില്‍ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌കനെ ആസിഡ് ഒഴിച്ചും വെട്ടിയും കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ രണ്ടുപേര്‍ക്ക് ജീവപര്യന്തം കഠിന തടവ്. കേസിലെ പ്രതികളായ കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ ജോസ്, ഇയാളുടെ സുഹൃത്ത് വി കെ ശ്രീധരന്‍ എന്നിവരെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (4) ജഡ്ജ് ജെ വിമലാണ് ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. 

കൊട്ടിയൂര്‍ മണത്തണയിലെ ചേണാല്‍ ഹൗസില്‍ ബിജു (50) ആണ് 2021 ഒക്ടോബര്‍ 10 ന് ആക്രമിക്കപ്പെട്ടത്. ജീപില്‍ പോകുകയായിരുന്ന ബിജുവിനെ ജോസും സഹായിയും കേസിലെ രണ്ടാം പ്രതിയുമായ ശ്രീധരനും ചേര്‍ന്ന് വഴിയില്‍ തടസമുണ്ടാക്കി വാഹനം തടഞ്ഞുനിര്‍ത്തി ബകറ്റില്‍ സൂക്ഷിച്ച ഫോര്‍മിക് ആസിഡ് ദേഹത്തൊഴിക്കുകയും കൊടുവാള്‍ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 

ദേഹമാസകലം പൊള്ളലേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജു 2021 നവംബര്‍ 15 ന് മരണത്തിന് കീഴടങ്ങി. ബിജുവിന്റെ മാതാവിന്റെ സ്വത്ത് തട്ടിയെടുക്കാനും വീട്ടില്‍ കയറി മര്‍ദിച്ച് കൊലപ്പെടുത്താനും പ്രതി ജോസ് ശ്രമിച്ചിരുന്നുവെന്നും ഇതിനെതിരെ മാതാവ് ലീലാമ്മ കോടതിയെ സമീപിച്ചിരുന്നുവെന്നും ഈ കാരണങ്ങളാലാണ് ബിജുവിനെ കൊലപ്പെടുത്തയതെന്നും പൊലീസ് അന്വഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസിന്റെ വിചാരണ വേളയില്‍ 45 സാക്ഷികളെയാണ് വിസ്തരിച്ചത്. 51 രേഖകളും 15 തൊണ്ടി മുതലുകളും ഹാജരാക്കി. ഹൈകോടതി ഉത്തരവ് പ്രകാരം പ്രമുഖ അഭിഭാഷകന്‍ കെ വിശ്വനെ, സ്പെഷ്യല്‍ പ്രോസിക്യൂടറായി നിയമിച്ചിരുന്നു. അഡ്വ. ബിനുമോന്‍ സൊബാസ്റ്റ്യന്‍, അഡ്വ. സ്മിത ലേഖ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ടി സുനില്‍, അഡ്വ. എം എസ് നിശാദ് എന്നിവരും ഹാജരായി.

കേസിലെ മുഖ്യ പ്രതിയായ ജോസ് റിമാന്‍ഡില്‍ കഴിഞ്ഞു കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നേരത്തെ ഹൈകോടതി ജഡ്ജ് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടിരുന്നു.

Rigorous Imprisonment | കൊട്ടിയൂരില്‍ മധ്യവയസ്‌കനെ ആസിഡൊഴിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസ്; 2 പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്



Keywords:  News, Kerala, Kerala-News, Crime, Crime-News, Kotiyur, Murder Case, Accused, Rigorous Life Imprisonment, Kottiyoor Biju murder case; 2 accused sentenced to rigorous life imprisonment.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia