Arrested | 'മദ്യ ലഹരിയിലെത്തി സ്ഥിരമായി ശല്യപെടുത്തുന്നു'; മകനെ അടിച്ചു കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍
Oct 24, 2023, 08:06 IST
കോട്ടയം: (KVARTHA) മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്നെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന മാതാവ് അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് (45) ആണ് മരിച്ചത്. സംഭവത്തില്‍ മാതാവ് സാവിത്രി(68)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മദ്യ ലഹരിയില്‍ അനുദേവ്, മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. ഇക്കഴിഞ്ഞ 20ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. എന്നാല്‍ കയ്യാലയില്‍ നിന്ന് വീണു പരിക്കേറ്റെന്ന് പറഞ്ഞാണ് മാതാവും ബന്ധുക്കളും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അനുദേവ് തിങ്കളാഴ്ചയാണ് (23.10.2023) മരിച്ചത്. മരണത്തില്‍ സംശയം തോന്നിയ പൊലീസ്, നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. എസ്എച്ഒ ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ സാവിത്രി കുറ്റം സമ്മതിക്കുകയായിരുന്നു.
മദ്യ ലഹരിയില്‍ മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് മാതാവ് പറഞ്ഞു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന യുവാവ് അസഭ്യം പറയുകയും ആക്രമണ സ്വഭാവം കാട്ടുന്നതും സഹിക്ക വയ്യാതെയാണ് കൊല ചെയ്തതെന്നാണ് ഇവര്‍ നല്കിയ മൊഴിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അനുദേവിന്റെ സംസ്കാരം ചൊവ്വാഴ്ച (24.10.2023) വീട്ടുവളപ്പില്‍ നടക്കും.
Keywords: News, Kerala, Kerala-News, Crime, Mudakayam News, Crime-News, Kottayam News, Woman, Killed, 45 Year Old Man, Son, Mother, Police, Treatment, Hospital, Kottayam: Woman in police custody for 45 year old man's death in Mundakayam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.