Priest Arrested | ശിവമോഗയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; വൈദികന്‍ അറസ്റ്റില്‍

 


ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദര്‍ ഫ്രാന്‍സിസ് ഫെര്‍ണാന്‍ഡിനെയാണ് കോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. 17 കാരിയാണ് ലൈംഗികാതിക്രമത്തിനിരയായത്. 

സേക്രഡ് ഹാര്‍ട് കോളജിലെ അധ്യാപകനായ വൈദികന്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം വൈദികനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബഞ്ചാര സമുദായത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളെ ശല്യം ചെയുന്നത് വൈദികന്റെ പതിവാണെന്ന് ബഞ്ചാര സമുദായ പ്രവര്‍ത്തകനായ ഗിരീഷ് ആരോപിച്ചു.

Priest Arrested | ശിവമോഗയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; വൈദികന്‍ അറസ്റ്റില്‍


Keywords:  News, National, National-News, Crime, Crime-News, Karnataka, Church Priest, Arrested, Minor Girl, Assault, Shivamogga, Karnataka: Church Priest Held For Minor Girl's Assault In Shivamogga.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia