Suicide Attempt | 'നിനക്ക്, ഞാന്‍ കിടക്ക കൊണ്ട് തരണോയെന്ന് ചോദിച്ചു'; സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി 10-ാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമം; അധ്യാപകന്‍ വിദ്യാലയത്തില്‍വച്ച് നിരന്തരം അപമാനിച്ചിരുന്നുവെന്ന് പരാതി; അന്വേഷണം

 



കാണ്‍പൂര്‍: (www.kvartha.com) 10-ാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ശിവാനി എന്ന വിദ്യാര്‍ഥിനിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്നത്. അധ്യാപകന്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് മനംനൊന്താണ് പെണ്‍കുട്ടി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിവരം. 

കാണ്‍പൂരിലെ കന്റോണ്‍മെന്റ് ബോര്‍ഡ് സ്‌കൂളിലാണ് സംഭവം. ക്ലാസിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ശിവാനിയോട് അധ്യാപകനായ ഘനശ്യാം വഴക്ക് പറയുകയും 'നിനക്ക്, ഞാന്‍ സ്‌കൂളില്‍ കിടക്ക കൊണ്ട് തരണോ?' എന്ന് ചോദിച്ചതായും റിപോര്‍ടുകള്‍ പറയുന്നു. ഇതില്‍ മനംനൊന്ത വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. 

ഈ അധ്യാപകന്‍ തന്നെ സ്‌കൂളില്‍ വച്ച് നിരന്തരം അപമാനിക്കാറുണ്ടായിരുന്നെന്ന് പരുക്കേറ്റ് ആശുപത്രിയിലായ വിദ്യാര്‍ഥിനി മൊഴി നല്‍കി. പലപ്പോഴും നിസാര കുറ്റത്തിന് പോലും ക്ലാസ് മുറിയുടെ പുറത്ത് മണിക്കൂറുകളോളം നിര്‍ത്തും. പല തവണ പ്രധാനാധ്യാപകനോട് പരാതി പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും വിദ്യാര്‍ഥിനി കൂട്ടിച്ചേര്‍ത്തു. 

Suicide Attempt | 'നിനക്ക്, ഞാന്‍ കിടക്ക കൊണ്ട് തരണോയെന്ന് ചോദിച്ചു'; സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി 10-ാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമം; അധ്യാപകന്‍ വിദ്യാലയത്തില്‍വച്ച് നിരന്തരം അപമാനിച്ചിരുന്നുവെന്ന് പരാതി; അന്വേഷണം


എന്നാല്‍, വിദ്യാര്‍ഥിനിയുടെ ആരോപണങ്ങള്‍ ഘനശ്യാം നിഷേധിച്ചു. ക്ലാസ് മോണിറ്ററായ ശിവാനിയുടെ പല തട്ടിപ്പുകളും താന്‍ പിടികൂടിയെന്നും ഇതേ കുറിച്ച് പ്രധാന അധ്യാപകന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ശിവാനി അധ്യാപകരോട് എപ്പോഴും ധിക്കാരത്തോടെ സംസാരിക്കുമെന്നും അവളെ പല തവണ താന്‍ പ്രിന്‍സിലാളിന്റെ അടുത്തേക്ക് കൊണ്ടു പോയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.  കന്റോണ്‍മെന്റ് ബോര്‍ഡ് സ്‌കളിലെ പ്രധാന അധ്യാപികായ നീത അധ്യാപകന്‍ പറഞ്ഞത് ശരിവച്ചു. അധ്യാപകരോടുള്ള ശിവാനിയുടെ സമീപനം ശരിയല്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

ഗുരുതര സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Keywords:  News,National,India,Suicide,Suicide Attempt,Police,Local-News,Teacher, Crime,Complaint, Kanpur: Student attempted suicide by jumping down from school building
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia