Arrested | മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാഗ്യം; ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍
Aug 17, 2023, 18:33 IST
കണ്ണൂര്‍: (www.kvartha.com) മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിക്കൂര്‍ മാമാനം സ്വദേശി എ സി രാജേഷി (42)നാണ് വെട്ടേറ്റത്. അക്ഷയ് (28) എന്ന യുവാവിനെ പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: വ്യാഴാഴ്ച (17.08.2023) പുലര്‍ചെ 1:30 ഓടെയായിരുന്നു സംഭവം. മകളെ വിവാഹം കഴിച്ച് നല്‍കാത്തതിന്റെ പേരില്‍ അക്ഷയും സുഹൃത്ത് അമര്‍നാഥും രാജേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. കൂട്ടുപ്രതി അമര്‍നാഥിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലയ്ക്കും മുഖത്തും വെട്ടേറ്റ രാജേഷ് കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു വര്‍ഷം മുന്‍പ് രാജേഷിന്റെ മകളെ വിവാഹം ചെയ്തു തരണമെന്ന് അക്ഷയ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു അവഗണിച്ചു കൊണ്ട് കാസര്‍കോട് സ്വദേശിയുമായി രാജേഷ് മകളുടെ വിവാഹം നടത്തിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ രാജേഷിനെതിരെ അക്ഷയ് വധഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജേഷിന്റെ കുടുംബം തളിപ്പറമ്പ് മാത്തിലേക്ക് വാടക വീട്ടില്‍ താമസം മാറ്റിയത്.
Keywords: News, Kerala, Kerala-News, Crime, Crime-News, Kannur, Youth, Arrested, Attack, Girl Friend, Household, Kannur: Youth arrested for attacking girl friend's father.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.