Arrested | കണ്ണൂരില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി; അസം സ്വദേശി അറസ്റ്റില്‍
Apr 5, 2023, 10:22 IST
വളപട്ടണം: (www.kvartha.com) വന്‍ കഞ്ചാവ് ശേഖരം പിടികൂടി. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ പള്ളിക്കുന്നില്‍ നിന്നും 5.830 കിലോ കഞ്ചാവാണ് കണ്ണൂര്‍ റെയ്ന്‍ജ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും ചേര്‍ന്ന് പിടികൂടിയത്. സംഭവത്തില്‍ അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരമനുസരിച്ചാണ് എക്സൈസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മാത്യു കെ ഡി പ്രിവെന്റീവ് ഓഫീസര്‍ സര്‍വജ്ഞന്‍ എം പി സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റിശാദ് സി എച്ച്, രജിത്ത് കുമാര്‍ എന്‍, സജിത്ത് എം സീനിയര്‍ ഗ്രേഡ് എക്സൈസ് ഡ്രൈവര്‍ അജിത്ത് എന്നിവരും പങ്കെടുത്തു.
ചൊവ്വാഴ്ച രാത്രി 9.45 മണിയോടെയാണ് 27 കാരനായ പ്രതിയെ കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ഇയാള്‍ ഒഡീഷ സംസ്ഥാനത്തും നിന്നും കിലോ കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് ചെറു പൊതികളാക്കി കണ്ണൂര്‍ ടൗണ്‍, തെക്കിബസാര്‍ ഭാഗങ്ങളില്‍ വില്‍ക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നു ആഴ്ച കളോളം നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.
കേരളത്തിലേക്ക് ട്രെയിനുകളിലൂടെ കഞ്ചാവ് കടത്തുന്നതില്‍ ഏറെയും ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് എക്സൈസ് പറയുന്നത്. ട്രെയിനിലൂടെയുളള ലഹരിക്കടത്തും പുറത്തുനടക്കുന്ന കൊലപാതക കേസുകളിലും ഇവര്‍ പ്രതികളാണ്. ട്രെയിനിനു നേരെയുളള കല്ലേറുകളിലും അറസ്റ്റ് ചെയ്തത് ഇതരസംസ്ഥാനക്കാരെയാണ്.
കണ്ണൂര്‍ നഗരത്തില്‍ തന്നെ പതിനായിരത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ നിര്‍മാണ മേഖലയിലും മറ്റു തൊഴില്‍ മേഖലകളിലും ജോലി ചെയ്തുവരുന്നുണ്ട്. എന്നാല്‍ ഇവരെ കുറിച്ചുളള വ്യക്തമായ വിവരങ്ങളോ വിലാസമോ കോര്‍പറേഷന്റെയോ തൊഴില്‍വകുപ്പിന്റെയോ പൊലീസിന്റെയോ കൈയ്യിലില്ല. ക്രിമിനല്‍ പശ്ചാത്തലമുളള ഇതരസംസ്ഥാനക്കാര്‍ കണ്ണൂര്‍ ജില്ലയുടെ വ്യവസായ മേഖലയായ ധര്‍മശാലയിലെ വിവിധ ഫാക്ടറികളില്‍ ജോലി ചെയ്യുന്നതായി പരാതിയുയര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
Keywords: News, Kerala, Crime, Arrested, Ganja, Seized, Kannur: Huge amount of ganja seized.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.