Police Booked | പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; പിതാവിനെതിരെ പോക്‌സോ കേസ്

 


കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പിതാവിനെതിരെ പോക്‌സോ കേസെടുത്തു. കൂത്തുപറമ്പ് സ്റ്റേഷന്‍ പരിധിയിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈക്കഴിഞ്ഞ ജൂലൈ ആറിന് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നു. സംഭവശേഷം ഈയാള്‍ വിദേശത്തേക്ക് പോയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം പെണ്‍കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.

Police Booked | പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; പിതാവിനെതിരെ പോക്‌സോ കേസ്

ഇതേ തുടര്‍ന്ന് ഡോക്ടര്‍ കൂത്തുപറമ്പ് ടൗണ്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ ചുമത്തി കേസെടുക്കുകയുമായിരുന്നു.

Keywords: Kannur, News, Kerala, Molestation, Complaint, Girl, Crime, Police, Kannur: Complaint that minor girl molested by man.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia