Killed | വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്റെ വൈരാഗ്യം; 'കാമുകനെ യുവതി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി'
Oct 24, 2023, 16:23 IST
റാഞ്ചി: (KVARTHA) വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തില്‍ കാമുകനെ യുവതി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് കൃത്യം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ധര്‍മന്‍ ഒറോണ്‍ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 20 കാരിയായ അഞ്ജലി കുമാര്‍ അറസ്റ്റിലായി.
പടാന്‍ പൊലീസ് പറയുന്നത്: സ്റ്റേഷന്‍ പരിധിയിലെ കൊല്‍ഹുവ ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. അഞ്ജലിയും ധര്‍മനും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് നിരസിച്ചതോടെ അഞ്ജലി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
ആളൊഴിഞ്ഞ പ്രദേശത്ത് ധര്‍മനെ അഞ്ജലി വിളിച്ചുവരുത്തി. ഇവിടെ വച്ച് ഇരുവരും ഏറെ നേരം സംസാരിച്ചു. അല്പസമയത്തിനകം ധര്‍മന്‍ ഇവിടെ തന്നെ നിലത്ത് കിടന്നുറങ്ങി. ഈ സമയം കൈവശം രഹസ്യമായി വച്ചിരുന്ന കോടാലി കൊണ്ട് യുവതി കാമുകനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച (22.10.2023) നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ രക്തം പുരണ്ട വസ്ത്രവും കൊലപാതകത്തിന് ഉപയോഗിച്ച മഴുവും പൊലീസ് കണ്ടെടുത്തു.
Keywords: News, National, National-News, Crime, Crime-News, Jharkhand News, Woman, Killed, Boyfriend, Refuse, Marry, Cops, Police, Accused, Medininagar News, Kolhua News, Patan, Palamu District, Jharkhand Woman Kills Boyfriend For Refusing To Marry Her: Cops.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.