SDM Sent to Jail | ഐഐടി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേട് ജയിലില്‍
Jul 5, 2022, 22:12 IST
റാഞ്ചി: (www.kvartha.com) ഐഐടി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് ഖുന്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ജയിലിലായത് നാണക്കേടായി. ജാര്‍ഖണ്ഡിലെ ഖുന്തി എസ്ഡിഎം സയ്യിദ് റിയാസ് അഹ്മദിനെ ചൊവ്വാഴ്ച വൈകുന്നേരം ജയിലിലേക്ക് അയച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു. നേരത്തെ ഇയാളെ ഖുന്തി ജില്ലാ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജയിലില്‍ പോയ ശേഷം, സര്‍കാര്‍ ചട്ടങ്ങള്‍ അനുസരിച്ച്, മിക്കവാറും സസ്‌പെന്‍ഷനിലായിരിക്കുമെന്നാണ് ലഭ്യമായ വിവരം.
ലൈംഗിക പീഡനം, സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള സംസാരം എന്നിവ പ്രകാരം ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ഐഐടി വിദ്യാര്‍ഥിനി ഖുന്തി വനിതാ പൊലീസ് സ്റ്റേഷനില്‍ എസ്ഡിഎമിനെതിരെ പരാതി കൊടുത്തിരുന്നു. ചൊവ്വാഴ്ച, സെക്ഷന്‍ 164 പ്രകാരം വിദ്യാര്‍ഥിനിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി.
ജൂലൈ രണ്ടിനാണ് സംഭവം നടന്നതെന്ന് പറയുന്നു. 20 ഐഐടി വിദ്യാര്‍ഥികളുടെ ഒരു സംഘം അകാഡമിക് ടൂറിനും ഇന്റേണ്‍ഷിപിനുമായി ഖുന്തിയില്‍ എത്തിയിരുന്നു. എസ്ഡിഎം വിദ്യാര്‍ഥിനികളെ തന്റെ വസതിയിലേക്ക് പാര്‍ടിക്കായി വിളിച്ചുവരുത്തിയെന്നാണ് ആരോപണം. അവിടെ മദ്യം വിളമ്പിയിരുന്നു. ഇരയായ യുവതിയോട് സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് എസ്ഡിഎമിനെതിരെയുള്ള കുറ്റം. പെണ്‍കുട്ടിയെ ചുംബിക്കാനും ശ്രമിച്ചുവെന്നും ഇതോടെ പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം പോയെന്നുമാണ് പരാതി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഐഐടിയില്‍ പഠിക്കുകയാണ് വിദ്യാര്‍ഥിനി.
2019 ബാച് ഐഎഎസ് ഉദ്യോഗസ്ഥനായ റിയാസ് അഹ്മദ് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയാണ്, ഛത്തീസ്ഗഡില്‍ എസ്ഡിഎം ആയി നിയമിക്കപ്പെട്ടിട്ടുണ്ട്.

Keywords: Latest-News, National, Top-Headlines, Student, Molestation, Crime, Arrested, Jail, Jharkhand, Police, Accused, Complaint, Jharkhand: Khunti SDM Sent to Jail For Harassing IIT-Indore Student.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.