ചിക്കാഗോയില്‍ ഇന്ത്യന്‍ വംശജയായ 19 കാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍

 


വാഷിംഗ്ടണ്‍: (www.kvartha.com 26.11.2019) അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വംശജയായ 19 കാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിനിയായ റൂത്ത് ജോര്‍ജ് എന്ന

പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിനുശേഷം കൊല്ലപ്പെട്ടത്. ഇല്ലിനോയിയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ശനിയാഴ്ച കാമ്പസിലെ ഗ്യാരേജില്‍ സ്വന്തം വാഹനത്തിന്റെ പിന്‍സീറ്റിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചിക്കാഗോയില്‍ ഇന്ത്യന്‍ വംശജയായ 19 കാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍

പ്രതിയെന്ന് സംശയിക്കുന്ന ആളെ ഞായറാഴ്ച ചിക്കാഗോ മെട്രോ സ്റ്റേഷനില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രൂമാന്‍ (26) ആണ് പിടിയിലായത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ഡൊണാള്‍ഡ് ട്രൂമാന്‍. യൂണിവേഴ്‌സിറ്റി കാമ്പസിനടുത്തായാണ് ഇയാളുടെ താമസം.

ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റവും ലൈംഗികാതിക്രമ കുറ്റവും ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഇയാളെ കുക്ക് കൗണ്ടി കോടതിയില്‍ ഹാജരാക്കും. കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

2016ല്‍ ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് ഇയാളെ ജയിലില്‍ അടച്ചിരുന്നു. അതിനിടെ പരോളില്‍ ഇറങ്ങിയ ശേഷമാണ് ഇപ്പോള്‍ കൊലപാതകം നടത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ടു മുതല്‍ പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരവുമില്ലെന്ന് വീട്ടുകാര്‍ യൂണിവേഴ്സിറ്റി പോലീസിന് പരാതി നല്‍കിയിരുന്നതായി യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി. ഫോണില്‍ വിളിക്കുമ്പോള്‍ ബെല്‍ മുഴങ്ങുന്നുണ്ടെങ്കിലും കോള്‍ എടുത്തിരുന്നില്ല. യൂണിവേഴ്സിറ്റി പരിസരത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ അറസ്റ്റിലായ ആള്‍ പെണ്‍കുട്ടിക്കു പിന്നാലെ നടക്കുന്ന ദൃശ്യം ലഭിച്ചിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ 1.35 മണിയോടെ പെണ്‍കുട്ടി വാഹനം കിടന്നിരുന്ന ഗാരേജിലേക്ക് കടന്നു. ഇയാളും പിന്നാലെ എത്തിയിരുന്നു. പിന്നീട് 2.10 മണിയോടെ ഇയാള്‍ ഹാള്‍സ്റ്റഡ് സ്ട്രീറ്റിലൂടെ നടന്നുപോകുന്ന ദൃശ്യവും ലഭിച്ചതായി പോലീസ് പറയുന്നു.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഏറെ ആഗ്രഹിച്ച പെണ്‍കുട്ടിയാണ് മരണപ്പെട്ടിരിക്കുന്നതെന്ന് ചാന്‍സലര്‍ മൈക്കിള്‍ ഡി അമിരിദിസ് പറഞ്ഞു. പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മഞ്ഞനിറത്തിലുള്ള റിബണുകള്‍ കാമ്പസില്‍ ചാര്‍ത്തിയാണ് സഹപാഠികള്‍ അവളോടുള്ള ആദരവ് പ്രകടിപ്പിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Indian-American Student, 19,  Assaulted And Strangled In Chicago, Washington, News, Crime, Criminal Case, Police, Arrested, Murder, Molestation, Student, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia