പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച സംഭവം; 63കാരന് 12 വര്‍ഷം തടവും പിഴയും
Apr 30, 2021, 13:00 IST
കരുനാഗപ്പള്ളി: (www.kvartha.com 30.04.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ബന്ധുവായ 63കാരന് 12 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. പോക്സോ നിയമത്തിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ജി ശ്രീരാജ് ശിക്ഷ വിധിച്ചത്.
പിഴത്തുകയില്‍ നിന്ന് 25,000 രൂപ ഇരക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 2018ല്‍ ശാസ്താംകോട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിച്ചു. മൈനാഗപ്പള്ളി സ്വദേശിയായ പിതാവിന്റെ കൊച്ചച്ഛന്‍ കൂടിയായ പ്രതി 10 വയസ് മാത്രമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചുവെന്നാണ് കേസ്.
Keywords: News, Kerala, Accused, Police, Crime, Molestation, Girl, Case, Court, Court Order, Incident of molestation against minor girl; 12 years in prison for 63-year-old man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.