മാതാപിതാക്കളെ നടുറോഡിലിട്ട് വെട്ടികൊലപ്പെടുത്തിയ കേസ്; മകന്‍ അറസ്റ്റില്‍
Apr 11, 2022, 08:35 IST
തൃശൂര്‍: (www.kvartha.com 11.04.2022) മാതാപിതാക്കളെ നടുറോഡിലിട്ട് വെട്ടികൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. തിങ്കളാഴ്ച പുലര്‍ചെ രണ്ട് മണിക്ക് തൃശൂര്‍ കമീഷനര്‍ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഞായറാഴ്ചയാണ് അനീഷ് മാതാപിതാക്കളായ ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രന്‍ (കുട്ടന്‍-68), ഭാര്യ ചന്ദ്രിക (62) എന്നിവരെ ഇയാള്‍ വെട്ടികൊലപ്പെടുത്തിയത്. പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന പ്രദേശവാസികള്‍ക്കു മുന്‍പിലായിരുന്നു ദാരുണ സംഭവം.
അനീഷ് തന്നെയാണ് വെള്ളിക്കുളങ്ങര പൊലീസില്‍ വെട്ടിക്കൊലപ്പെടുത്തിയെന്ന വിവരം വിളിച്ചു പറഞ്ഞത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടുമുറ്റത്ത് മാവിന്‍തൈ നടാന്‍ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

മാവിന്‍തൈ നടാന്‍ ചന്ദ്രിക ശ്രമിച്ചപ്പോള്‍ അനീഷ് തടയാന്‍ ശ്രമിച്ചു. സുബ്രനും ഇടപെട്ടതോടെ തര്‍ക്കമായി. ചന്ദ്രികയുടെ കൈവശമുണ്ടായിരുന്ന തൂമ്പയെടുത്ത് അനീഷ് ഇരുവരെയും ആക്രമിച്ചു. ഇവര്‍ നിലവിളിച്ചതോടെ അനീഷ് വീട്ടില്‍ കയറി വെട്ടുകത്തിയെടുത്തു.
പിതാവിന് 20ഓളം വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അമ്മയുടെ മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായി. മകന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റോഡിലേക്ക് ഓടിയ ഇവരെ പിന്തുടര്‍ന്നെത്തി അനീഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം അനീഷ് ഒളിവില്‍ പോയിരുന്നു.
Keywords: Thrissur, News, Kerala, Case, Crime, Arrest, Arrested, Parents, Road, Police, Attack, Incident of couple killed in Thrissur; Man arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.