തൃപ്പൂണിത്തുറ: (www.kvartha.com 02.06.2021) ഓണ്‍ലൈനായി കഞ്ചാവ് വില്‍പന നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പത്താംമൈല്‍ കരയില്‍ ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ അഖില്‍(23) ആണ് അറസ്റ്റിലായത്. ലോക് ഡൗണ്‍ കാലത്ത് കഞ്ചാവ് വില്‍പന നടത്തിവന്ന പ്രതിയെ 900 ഗ്രാം കഞ്ചാവുമായി തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലെ സംഘമാണ് പത്താംമൈല്‍ ഭാഗത്തുനിന്ന് പിടികൂടിയത്.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവരുകയായിരുന്നു. പ്രതിക്ക് കഞ്ചാവ് കൈമാറിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായും വൈകാതെ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു.
Keywords: News, Kerala, Arrest, Arrested, Police, Crime, Online, Lockdown, Accused, Incident of cannabis sales in Online; Man arrestedarr
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.