Operation Meghchakra | കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ എക്കാലത്തെയും വലിയ നടപടിയുമായി സിബിഐ; രാജ്യത്തെ 56 സ്ഥലങ്ങളില്‍ മിന്നല്‍ റെയ്ഡ്
Sep 24, 2022, 13:36 IST
ന്യൂഡെല്‍ഹി: (www.kvartha.com) കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 56 സ്ഥലങ്ങളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI) ശനിയാഴ്ച റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുട്ടികളുടെ അശ്ലീല വീഡിയോകളുടെയും ചിത്രങ്ങളുടെയും പ്രചാരത്തിനെതിരായ സിബിഐയുടെ എക്കാലത്തെയും വലിയ നടപടിയായ 'ഓപറേഷന്‍ മേഘചക്ര', സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ വിതരണം ചെയ്യുന്നതിലും പ്രായപൂര്‍ത്തിയാകാത്തവരെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിലും ഏര്‍പെട്ടിരിക്കുന്ന വ്യക്തികളെയും സംഘങ്ങളെയും കണ്ടെത്തി നടപടിയെടുക്കാന്‍ ലക്ഷ്യമിടുന്നു.
സിംഗപൂര്‍ ഇന്റര്‍പോളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സിബിഐ തിരച്ചില്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ഓപറേഷന്‍ കാര്‍ബണ്‍' എന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സിബിഐ നടത്തിയ റെയ്ഡുകളുടെ തുടര്‍ചയാണ് ഈ ഓപറേഷന്‍ എന്ന് വൃത്തങ്ങള്‍ പറയുന്നു. കുട്ടികളുടെ അശ്ലീല വസ്തുക്കള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ക്ലൗഡ് സ്റ്റോറേജ് സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഇത്.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, CBI Raid, CBI, Video, Child, India, Molestation, Crime, Investigates, Social-Media, 'Operation Meghchakra', In CBI's Biggest Crackdown On Child Video, 'Operation Meghchakra'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.