Arrested | വ്യാപാര സ്ഥാപനം നടത്തുന്ന 55കാരിയെ കടയിലെത്തി പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍
ഇടുക്കി: (www.kvartha.com) വ്യാപാര സ്ഥാപനം നടത്തുന്ന 55കാരിയെ കടയിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ പഞ്ചായത് പരിധിയില്‍പെട്ട വിനോദ് ജോസഫ് ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ പശുമല ആറ്റോരത്ത് കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ വിനോദ് വാതില്‍ തുറന്ന് അകത്ത് കയറി സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു. ഇതേ വീടിന് മുകളില്‍ താമസിക്കുന്ന വാടകക്കാരന്‍ എത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇയാള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അവശയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. പീഡനം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ പീരുമേട് മജിസ്‌ട്രേടിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Idukki, News, Kerala, Molestation, Crime, Arrest, Arrested, Police, Case, Treatment, shop, Idukki: Man arrested for molestation case.