Killed | 'പേരക്കുട്ടികളെ മര്‍ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ വാക്കത്തി വീശി'; പാമ്പുപാറയില്‍ 38 കാരന്‍ വെട്ടേറ്റ് മരിച്ചു; പിതാവ് പൊലീസ് കസ്റ്റഡിയില്‍

 



ഉടുമ്പന്‍ചോല: (www.kvartha.com) ചെമ്മണ്ണാര്‍ പാമ്പുപാറയില്‍ 38 കാരന്‍ വെട്ടേറ്റ് മരിച്ചു. മൂക്കനോലിയില്‍ ജെനീഷ് ആണ് മരിച്ചത്. സംഭവത്തില്‍ ജെനീഷിന്റെ പിതാവ് തമ്പിയെ ഉടുമ്പന്‍ചോല പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പൊലീസ് പറയുന്നത്: പേരക്കുട്ടികളെ ക്രൂരമായി മര്‍ദിച്ച മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ടെത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവായ തമ്പിയെയും ക്രൂരമായി മര്‍ദിച്ചു. 
ഇതിനിടെ പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോള്‍ ജെനീഷിന്റെ കയ്യില്‍ വെട്ടേല്‍ക്കുകയായിരുന്നു.

Killed | 'പേരക്കുട്ടികളെ മര്‍ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ വാക്കത്തി വീശി'; പാമ്പുപാറയില്‍ 38 കാരന്‍ വെട്ടേറ്റ് മരിച്ചു; പിതാവ് പൊലീസ് കസ്റ്റഡിയില്‍


ബുധനാഴ്ച രാത്രി ഏഴിനാണ് ജെനീഷ് മദ്യലഹരിയില്‍ അക്രമാസക്തനായി വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രാത്രി 7.30നാണ് ജെനീഷിന് വെട്ടേറ്റത്. തുടര്‍ന്ന് ജെനീഷിനെ ആദ്യം നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പുലര്‍ചെ 5.30നായിരുന്നു മരണം. 

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഉടുമ്പന്‍ചോല എസ്‌ഐ അബ്ദുല്‍ കനി അറിയിച്ചു.

Keywords: News,Kerala,State,Idukki,Crime,Killed,Father,Son,Children,Police,Custody, Idukki: 38 Year old killed 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia