Arrested | ഹൈദരാബാദില്‍ 3 ലക്ഷം രൂപയുടെ കള്ള നോടുകള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍
Sep 21, 2022, 15:14 IST
ഹൈദരാബാദ്: (www.kvartha.com) ഹൈദരാബാദില്‍ മൂന്ന് ലക്ഷം രൂപയുടെ കള്ള നോടുകള്‍ പിടികൂടി. ഇന്ദ്രനഗര്‍ കോളനിയില്‍ വച്ചാണ് നോടുകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രമേഷ് ബാബു എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കളള നോട്ടുമായി രമേഷ് ബാബു യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് അയാളെ പിന്തുടരുകയായിരുന്നു. പിന്നീട് പിടിയിലായ പ്രതി ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
മൂന്ന് ലക്ഷത്തിലതികം രൂപയുടെ കളള പണവും, ഒരു ലാപ്‌ടോപും, രണ്ട് പ്രിന്റിങ് മെഷീനുകളും, ഒരു പേപര്‍ കടിംഗ് മെഷീനും, ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തു. സെപ്തബര്‍ 19 നാണ് ഈ കേസുമായി ബന്ധപ്പെട്ട് ഗോപാലപുരം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്.
Keywords: Hyderabad, News, National, Arrest, Arrested, Police, Crime, Fake money, Hyderabad: Person carrying fake currency over Rs 3 lakhs arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.