Investigation | ട്രെയിനില്‍ നിന്നുള്ള വീഴ്ച അറസ്റ്റിലേക്ക് നയിച്ചു; ശാരൂഖ് സൈഫി മഹാരാഷ്ട്ര എടിഎസിന്റെ പിടിയിലായത് നാടകീയ സംഭവങ്ങള്‍ക്ക് ശേഷം
Apr 5, 2023, 21:56 IST
കോഴിക്കോട്: (www.kvartha.com) ഏലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ശാരൂഖ് സൈഫി (30) ഒടുവില്‍ പിടിയിലായത് നാടകീയ സംഭവങ്ങള്‍ക്ക് ശേഷം. കേരള പൊലീസ് എലത്തൂര്‍ റെയില്‍വേ പാളത്തിന് സമീപം കണ്ടെടുത്ത ബാഗിനെ ആസ്പദമാക്കി അന്വേഷണം തുടരുന്നതിനിടെ മറ്റൊരു ട്രെയിനില്‍ അജ്മീറിലേക്ക് പോകുകയായിരുന്നു ശാരൂഖെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ട്രെയിനില്‍ നിന്നുള്ള വീഴ്ച ശാരൂഖിന്റെ യാത്രയെ തടസപ്പെടുത്തി. ഏപ്രില്‍ മൂന്നിന്, ഡെല്‍ഹി സ്വദേശിയായ സൈഫിയെ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഖേഡ് താലൂകിലെ പാളത്തില്‍ നിന്ന് പ്രദേശവാസികള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി എടിഎസ് ഡെപ്യൂടി ഇന്‍സ്‌പെക്ടര്‍ ജെനറല്‍ (ഡിഐജി) മഹേഷ് പാട്ടീലിനെ ഉദ്ധരിച്ച് ഓണ്‍മനോരമ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് അവര്‍ ഖേഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ശാരൂഖിനെ കൊണ്ടുപോയി.
എന്നാല്‍ സൈഫിയുടെ പരിക്ക് ഗുരുതരമായിരുന്നു. ഇതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രത്‌നഗിരിയിലെ സിവില്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 'ഇതെല്ലാം സംഭവിച്ചത് ഏപ്രില്‍ മൂന്നിന്, കോഴിക്കോട് ട്രെയിനിന് നേരെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ്, അയാള്‍ ഏതെങ്കിലും കേസിലെ പ്രതിയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു', ഡിഐജി പറഞ്ഞു. എന്നാല്‍ ഏപ്രില്‍ മൂന്നിനും നാലിനും ഇടയിലുള്ള രാത്രിയില്‍, സൈഫിക്ക് ബോധം വരികയും ആശുപത്രിയില്‍ നിന്ന് ഓടിപ്പോവുകയും ചെയ്തു, ശാരൂഖിനെ കണ്ടെത്താനായില്ല.
'ഏപ്രില്‍ നാലിന് പുലര്‍ച്ചെ, കേരള പൊലീസ് സൈഫിയെ തിരയുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു, പ്രതിയെന്ന് കരുതുന്ന ഒരാള്‍ രത്‌നഗിരിയിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് ഓടിപ്പോയതായി ഇന്റലിജന്‍സ് റിപോര്‍ട് ചെയ്തു', പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്ര എടിഎസ് അടിയന്തരമായി ജില്ലയിലേക്ക് ഒരു ടീമിനെ അയയ്ക്കുകയും ചെയ്തു. രാത്രി 11.30 ഓടെ ഉദ്യോഗസ്ഥര്‍ രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സൈഫിയെ പിടികൂടി.
'ഞങ്ങള്‍ അയാളെ ചോദ്യം ചെയ്തപ്പോള്‍, കുറ്റം സമ്മതിച്ചു, പക്ഷേ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഞങ്ങളോട് പറഞ്ഞില്ല', ഓഫീസര്‍ പറഞ്ഞു. പിന്നീട് സെയ്ഫിയെ കേരള പൊലീസിന് കൈമാറി. റെയില്‍വേ ട്രാകിന് സമീപം കണ്ടെത്തിയ ബാഗില്‍ നിന്ന് സിമില്ലാത്ത മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സെയ്ഫി ഉത്തര്‍പ്രദേശില്‍ നിന്നുള്ള മരപ്പണിക്കാരനാണെന്ന് കേരള പൊലീസ് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡെല്‍ഹി സ്വദേശിയെന്ന് തിരിച്ചറിഞ്ഞു. കേരള പൊലീസ് കൂടുതല്‍ അന്വേഷണം തുടരുകയാണ്. ഏപ്രില്‍ രണ്ടിന് രാത്രി ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുടീവ് എക്സ്പ്രസിലുണ്ടായ ദുരന്തത്തില്‍ ഒരു പിഞ്ചുകുഞ്ഞ് ഉള്‍പെടെ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

Keywords: News, Kerala, Kozhikode-News കോഴിക്കോട്-വാർത്തകൾ, Kozhikode, Crime, Maharashtra, Shahrukh Saifi, Arrest, elathur Train Fire, Investigation, How ATS nabbed Shahrukh Saifi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.