കൈനകരിയില്‍ ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍; യുവതിയെ കൊലപ്പെടുത്തിയത് സിനിമയെ വെല്ലുന്നരീതിയില്‍, യുവാവും യുവതിയും കസ്റ്റഡിയില്‍
Jul 13, 2021, 15:02 IST
ആലപ്പുഴ: (www.kvartha.com 13.07.2021) കാമുകിയെ കൊലപ്പെടുത്തിയ കാമുകനും അയാളുടെ മറ്റൊരു കാമുകിയും പിടിയില്‍. പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. അനിതയുടെ കാമുകന്‍ പ്രതീഷ് അയാളുടെ കാമുകി രചന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി.
കൊലപാതകം സിനിമയെ വെല്ലുന്ന രീതിയിലെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ് മോര്‍ടെം റിപോര്‍ടിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. അനിതയുടെ കാമുകനായ പ്രതീഷ് രചനയുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 9 ന് രാത്രിയാണ് കൊലപാതകം നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതദേഹം വഞ്ചിയില്‍ കയറ്റി പുഴയിലെറിയുകയായിരുന്നു. പിറ്റേന്ന് ശനിയാഴ്ച രാത്രി 7 മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.
അഞ്ജാത മൃതദേഹമെന്ന നിലയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.