Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട; ജ്യൂസ് മിക്‌സറിനുളളിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണം പിടികൂടി

 


കണ്ണൂര്‍: (www.kvartha.com) വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. 55 ലക്ഷം രൂപ വരുന്ന 930 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. ധര്‍മടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശായില്‍ നിന്നുമാണ് എയര്‍പോര്‍ട് പോലീസ് സ്വര്‍ണം പിടികൂടിയത്. 
    
Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട; ജ്യൂസ് മിക്‌സറിനുളളിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണം പിടികൂടി

ജ്യൂസ് മിക്സറിനുള്ളില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തിൽ നിന്നുംപുറത്തിറങ്ങിയ ഇയാളെ പൊലിസ് നിരീക്ഷിക്കുകയായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസ് പരിശോധന നടത്തിയപ്പോഴാണ ഇയാള്‍ കൊണ്ടുവന്ന മിക്‌സിക്കുളളില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് എയര്‍പോർട് പൊലിസ്‌സ്‌റ്റേഷനിലെത്തിച്ചു നിയമനടപടികള്‍ സ്വീകരിച്ചു. 

മട്ടന്നൂര്‍ എയര്‍പോർട് പൊലിസ് സ്‌റ്റേഷനിലെ എസ്. ഐമാരായ പ്രശാന്ത്, നൗശാദ് മൂപ്പൻ, എ എസ്ഐമാരായ സന്ദീപ്, മഹേഷ്, ഗീതാഞ്ജലി, എസ് സി പി ഒ മാരായ സലീം, ശ്രീജിനേഷ്, ഉല്ലാസന്‍, റെനീഷ്, റെജിന്‍, ജസ്‌ന എന്നിവരടങ്ങിയ കണ്ണൂര്‍ സിറ്റി പൊലിസ് കമീഷണര്‍ ആര്‍ അജിത്ത് കുമാറിൻ്റെ നിയന്ത്രണത്തിലുളള പ്രത്യേകസ്‌ക്വാഡും അന്വേഷണത്തില്‍ പങ്കെടുത്തു.

ചെക്ക് ഔട് കഴിഞ്ഞിറങ്ങുന്ന യാത്രക്കാരില്‍ നിന്നും ഇതുവരെയായി മൂന്ന് കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണടക്കത്ത് എയര്‍പോർട് പൊലിസ് പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സ്വര്‍ണവേട്ട ശക്തമാക്കുമെന്ന് എയര്‍പോർട് പൊലിസ് അറിയിച്ചു. ഇതിനിടെ വസ്ത്രത്തില്‍ ഒളിപ്പിച്ചു വെച്ച സ്വര്‍ണം കടത്താന്‍ ശ്രമിച്ച ജാബിർ എന്നയാളിൽ നിന്നും 391 ഗ്രാം സ്വര്‍ണം കസ്റ്റംസ് പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. 23,40135 രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. വസ്ത്രങ്ങളില്‍ ഒട്ടിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Keywords: Kannur News, Malayalam News, Kannur Airport, Gold Seized, Gold Smuggling, Kerala News, Kannur International Airport, Gold seized in Kannur airport.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia