Ganja Seized | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും കഞ്ചാവ് പിടികൂടി
കണ്ണൂര്‍: (www.kvartha.com) സെന്‍ട്രല്‍ ജയിലിലെ ന്യൂ ബ്ലോകില്‍ കഴിയുന്ന റിമാന്‍ഡ് പ്രതിയില്‍ നിന്നും കഞ്ചാവ് പിടികൂടി. ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അബ്ദുര്‍ ഗഫൂറിന്റെ നികറിന്റെ പോകറ്റില്‍ നിന്നാണ് 74 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജയില്‍ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി.
ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അതേസമയം, കഴിഞ്ഞ ദിവസം ജയിലിനുള്ളിലേക്ക് രണ്ട് കിലോ കഞ്ചാവ് കടത്തിയെന്ന പരാതിയില്‍ പൊലീസ് ഓടോറിക്ഷാ ഡ്രൈവറെ അറസ്റ്റു ചെയ്തിരുന്നു. ജയിലിലെ സുരക്ഷാവീഴ്ച്ച ചര്‍ച ചെയ്യുന്നതിനായി ഡിജിപിയുടെ നേത്യത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം നടന്നിരുന്നു.
Keywords: Kannur, News, Kerala, Crime, Seized, Police, Jail, Case, Ganja seized again from Kannur Central Jail.