Complaint | 'ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തു'; വ്യാജ ഡോക്ടര്‍ക്കെതിരെ നിരവധി പരാതി
കോന്നി: (www.kvartha.com) ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ കൊട്ടാരക്കര സബ് ജയിലില്‍ കഴിയുന്ന വ്യാജ ഡോക്ടര്‍ക്കെതിരെ പരാതിയുമായി കോന്നി സ്വദേശി. പത്തനാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട പി ജി അനീഷിനെതിരെയാണ് പരാതി നല്‍കിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പരാതിക്കാരനായ സജി, സുഹൃത്ത് മുഖേനയാണ് അനീഷിനെ ഇദ്ദേഹം പരിചയപ്പെടുന്നത്. താന്‍ എയര്‍പോര്‍ടില്‍ ഡോക്ടറാണെന്നും അദാനി ഗ്രൂപ് വഴി എയര്‍പോര്‍ടില്‍ ജോലിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും സുഹൃത്ത് വഴി ബന്ധപ്പെട്ട് സജിയുടെ മകന് ജോലി നല്‍കാമെന്ന് അനീഷ് ഉറപ്പ് നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഡോക്ടറുടെ വേഷത്തില്‍ അനീഷ് സജിയുടെ അട്ടച്ചാക്കലെ വീട്ടില്‍ എത്തുകയും താന്‍ ഡോക്ടര്‍ ആണെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുയും ചെയ്തു. സജിയുടെ മകനെ മാത്രമല്ല മറ്റ് നിരവധി ആളുകളെ ഇവിടെ ജോലിക്ക് ആവശ്യം ഉണ്ടെന്നും എത്ര ആളുകളെ കൊണ്ടുവന്നാലും ജോലി നല്‍കാമെന്നും പ്രതി സജിയെ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇതേ തുടര്‍ന്ന് ഇവര്‍വഴി പരിചയപ്പെട്ട 72ഓളം ഉദ്യോഗാര്‍ഥകളില്‍നിന്നും പ്രതി പണം വാങ്ങി കബളിപ്പിക്കുകയും ചെയ്തു. 1.92 കോടി രൂപ സജി പി മാത്യു വഴി ഇയാള്‍ തട്ടിയെടുത്തു.
പണം നല്‍കിയവര്‍ക്ക് രണ്ട് വര്‍ഷമായി ജോലി ലഭിക്കാതെ വന്നതോടെ ഇവര്‍ ബന്ധപ്പെട്ടപ്പോള്‍ കോവിഡ് പ്രതിസന്ധിയാണ് ജോലി വൈകുന്നതിന് പിന്നിലെന്നും പ്രതി പരാതിക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്തി. സജി ഇയാളുടെ വീട്ടില്‍ എത്തിയപ്പോള്‍ നിരവധി നാട്ടുകാര്‍ അവിടെ ഉണ്ടായിരുന്നു. വിഷയം അന്വേഷിച്ചപ്പോള്‍ 108 പേരുടെ ആധാരം പണയപ്പെടുത്തി പണം നല്‍കാമെന്ന് പറഞ്ഞും ഇയാള്‍ സമാനമായ തട്ടിപ്പ് നടത്തി. പ്രതിയുടെ ഭാര്യയും മറ്റൊരു സ്ത്രീയും കൂടെയുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
Keywords: News, Crime, Complaint, Case, Police, Arrested, Arrest, Fraud by promise of job: Complaint against fake doctor.