Ganja | വാടകയ്‌ക്കെടുത്ത് കാണാതായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍; പൊലീസ് പരിശോധനയില്‍ വാഹനത്തിനുള്ളില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി

 


കൊച്ചി: (www.kvartha.com) റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. എറണാകുളം പള്ളുരുത്തിയിലാണ് സംഭവം. വാടകയ്‌ക്കെടുത്ത് കാണാതായ കാറിനുള്ളില്‍ നിന്നാണ് 177 കിലോ കഞ്ചാവ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. നാല് ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

പൊലീസ് പറയുന്നത്: എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ നിന്ന് പത്ത് ദിവസം മുന്‍പാണ് കാര്‍ വാടകക്ക് കൊടുത്തത്. തുടര്‍ന്ന് കാര്‍ കാണാതായതോടെ ഉടമ ജിപിഎസ് വഴി അന്വേഷിച്ചപ്പോഴാണ് പള്ളുരുത്തി കെഎംപി നഗറില്‍ റോഡരികില്‍ കിടക്കുന്നത് കണ്ടത്. അകത്ത് ചാക്കു കെട്ടുകള്‍ കണ്ട് സംശയം തോന്നിയതോടെ ഉടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

Ganja | വാടകയ്‌ക്കെടുത്ത് കാണാതായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍; പൊലീസ് പരിശോധനയില്‍ വാഹനത്തിനുള്ളില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി

പൊലീസ് നടത്തിയ പരിശോധനയിലാണ് ചാക്കുകളിലായുള്ളത് കഞ്ചാവാണെന്ന് കണ്ടെത്തിയത്. കാര്‍ വാടകക്കെടുത്ത കടവന്ത്ര സ്വദേശിയുടെ ഫോണ്‍ സ്വിച് ഓഫ് ആണ്. കഴിഞ്ഞ 2 ദിവസമായി കാര്‍ ഇവിടെ കിടക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. 

Keywords:  Kochi, News, Kerala, Crime, Ganja, Recovered, Car, Police, Found, Road side, Parking, Rent, Missing, Ernakulam: Ganja recovered from inside car.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia