പിറന്നാളാഘോഷത്തിനുള്ള പണത്തിനായി സ്ത്രീയുടെ കമ്മൽ പിടിച്ചുപറിച്ചു കടന്നു; യുവ എഞ്ചിനീയർ അറസ്റ്റിൽ
Jul 28, 2021, 12:05 IST
ന്യൂഡെൽഹി: (www.kvartha.com 28.07.2021) റോഡിലൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ കമ്മൽ വലിച്ചുപറിച്ച് കടന്ന യുവ എഞ്ചിനീയർ അറസ്റ്റിൽ. മൊഹിത് ഗൗതം (31) ആണ് അറസ്റ്റിലായത്. പിറന്നാളാഘോഷത്തിന് പണം കണ്ടെത്താനാണ് ഇയാൾ കമ്മൽ പിടിച്ചുപറിച്ചത്. വെള്ളിയാഴ്ചയാണ് മനസരോവർ പാർക് പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തത്. ബൈക്കിലെത്തിയ ഒരാൾ തന്റെ സ്വർണ കമ്മൽ വലിച്ചുപറിച്ച് കടന്നുകളഞ്ഞെന്നായിരുന്നു പരാതി.
അന്വേഷണത്തിനായി ഏതാണ്ട് മുപ്പതോളം സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. ബൈക്കിലെത്തിയ പ്രതി രക്ഷപ്പെട്ട വഴികളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ചില ചിത്രങ്ങൾ കണ്ടെടുത്തു.
മാസ്ക് ധരിച്ച പ്രതിയുടെ ചിത്രം ലഭിച്ചുവെങ്കിലും വഴിത്തിരിവായത്. രജിസ്‌ട്രേഷൻ നമ്പറില്ലാത്ത ബൈക്കിന്റെ ചിത്രമാണ്. നമ്പർ പ്ളേറ്റിലോ വാഹനത്തിലോ രജിസ്‌ട്രേഷൻ നമ്പർ ഉണ്ടായിരുന്നില്ല. ജഗത് പുരിയിലെ വൈൻ ഷോപിനു മുൻപിലായിരുന്നു ബൈക്ക് കണ്ടിരുന്നത്. തുടർന്ന് വൈൻ ഷോപ് നിരീക്ഷണത്തിലാക്കിയ പൊലീസ് ഞായറാഴ്ച അവിടെയെത്തിയ പ്രതിയെ കൈയോടെ പിടികൂടി.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന എഞ്ചിനീയറാണ് ഗൗതം. പണമില്ലാത്തതിനാൽ ഞായറാഴ്ച നടക്കാനിരുന്ന പിറന്നാളാഘോഷങ്ങൾക്ക് പണം കണ്ടെത്താനായിരുന്നു താൻ കമ്മൽ പിടിച്ചുപറിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
SUMMARY: On Sunday, while keeping a watch at Jagatpuri wine shop, police intercepted a motorcycle of the same features with blank number plates and apprehended Gautam, the officer said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.