ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യക്യാമറ; നാഡീരോഗ വിദഗ്ധന്‍ അറസ്റ്റില്‍
Jul 14, 2021, 16:48 IST
പൂനെ: (www.kvartha.com 14.07.2021) ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യക്യാമറ ഘടിപ്പിച്ച സംഭവത്തില്‍ നാഡീരോഗ വിദഗ്ധന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ പ്രമുഖ മെഡികല്‍ കോളജിലെ 42കാരനായ നാഡിരോഗ വിദഗ്ധനും ലെക്ചറുമാണ് അറസ്റ്റിലായത്. കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം ട്രെയിനി ഡോക്ടറായ യുവതി ശ്രദ്ധിക്കുന്നത്.
കിടപ്പുമുറിയിലെ ബള്‍ബ് തെളിയാതിരുന്നിട്ടും മുറിയില്‍ ചെറിയ രീതിയില്‍ പ്രകാശം കണ്ടെത്തിയതോടെയാണ് സംശയം തോന്നിയത്. ഇലക്ട്രീഷ്യനെ വിളിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യ ക്യാമറകള്‍ കണ്ടെത്തുകയായിരുന്നു.
ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാഡീരോഗ വിദഗ്ധന്‍ വലയിലായത്. ബള്‍ബിനുള്ളിലായിരുന്നു ഒളിക്യാമറ ഘടിപ്പിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Keywords: Pune, News, National, Crime, Doctor, Arrest, Arrested, Police, Complaint, Doctor Arrested After Spy Cameras Found In Woman Doctor’s Bedroom, Bath
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.