ചെന്നൈയില്‍ ഡിഎംകെ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു

 


ചെന്നൈ: (www.kvartha.com 03.02.2022) ഡിഎംകെ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു. മടിപ്പാക്കം പെരിയാര്‍ നഗര്‍ സ്വദേശി സെല്‍വമാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ രാജാജി നഗര്‍ മെയിന്‍ റോഡില്‍ വച്ചാണ് അക്രമി സെല്‍വത്തെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കൂടെണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡിഎംകെ വാര്‍ഡ് സെക്രട്ടറിയാണ് സെല്‍വം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയെ മത്സരിപ്പിയ്ക്കാനുള്ള ശെല്‍വത്തിന്റെ ശ്രമങ്ങളെ തുടര്‍ന്ന് പ്രാദേശികമായ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊലയ്ക്ക് കാരണം ഇതാണോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ചെന്നൈയില്‍ ഡിഎംകെ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു

Keywords: Chennai, News, National, Death, Crime, Police, Case, Hospital, DMK worker died in Chennai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia