അര്‍ധ രാത്രി മുറിയിലേക്ക് പെണ്‍സുഹൃത്തുമായി വന്ന പ്രൊഫസറെ സഹോദരന്‍ അടിച്ചുകൊന്നു
Nov 29, 2016, 13:00 IST
ന്യൂഡല്‍ഹി: (www.kvartha.com 29.11.2016) അര്‍ധ രാത്രി മുറിയിലേക്ക് പെണ്‍സുഹൃത്തുമായി വന്ന പ്രൊഫസറെ സഹോദരന്‍ അടിച്ചുകൊന്നു. പി ജി ഡി എ വി കോളജില്‍ സംസ്‌കൃതം പ്രൊഫസറായ ഹിതേശ് വര്‍മയെ (28) യാണ് സഹോദരന്‍ ഹിമാന്‍ഷു അടിച്ചു കൊലപ്പെടുത്തിയത്. പെണ്‍സുഹൃത്തുമായി മുറിയിലെത്തിയ ഹിതേഷ്, ഹിമാന്‍ഷുവിനോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രതിയെ കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ഡല്‍ഹിയിലെ ബുരാരിയിലാണ് സംഭവം. ഹിതേഷും ശിവാജി കോളജിലെ പി ജി വിദ്യാര്‍ത്ഥിയായ ഹിമാന്‍ഷുവും മുറിയില്‍ ഒന്നിച്ചാണ് താമസം. പെണ്‍ സുഹൃത്തിനെ കൂട്ടിയാണ് ഹിതേഷ് ചില ദിവസങ്ങളില്‍ റൂമിലേക്ക് വന്നിരുന്നതെന്ന് ഹിമാന്‍ഷു പറയുന്നു. ഈ ദിവസങ്ങളില്‍ തന്നോട് മുറിയില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെടുമായിരുന്നു- ഹിമാന്‍ഷു പോലീസ് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
അന്നുമുതല്‍ തന്നെ ഹിമാന്‍ഷു സഹോദരനോടുള്ള പ്രതികാരം മനസില്‍ വെച്ച് നടന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെണ്‍ സുഹൃത്തുമായെത്തിയ ഹിതേഷ് മുറിയില്‍ നിന്നും പുറത്തുപോകാന്‍ പറഞ്ഞതോടെയാണ് ഇവര്‍ തമ്മിലടിച്ചത്. തര്‍ക്കത്തിനിടയില്‍ ഹിതേഷ് ഡംബെല്‍ കൊണ്ട് ഹിമാന്‍ഷുവിനെ അടിച്ചിരുന്നു. പിന്നീട് ഇതേ ഡംബെല്‍ കൊണ്ട് ഹിമാന്‍ഷു ഹിതേഷിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഹിമാന്‍ഷു തന്നെയാണ് സഹോദരന്‍ കൊല്ലപ്പെട്ട കാര്യം പുറത്തറിയിച്ചത്. രണ്ടംഗ അജ്ഞാത സംഘമെത്തിയാണ് കൊല നടത്തിയതെന്നാണ് ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Keywords : New Delhi, Murder, Brothers, Crime, National, Delhi University prof killed by brother for pushing him to study.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.